ഡ്യൂറാൻഡ് കപ്പിൽ ഇന്ന് നടത്താനിരുന്ന മോഹൻ ബഗാൻ- ഈസ്റ്റ് ബംഗാൾ മത്സരം റദ്ദാക്കി. സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ പ്ലാക്കാർഡേന്തി ആരാധകർ റാലിയായി എത്തുമെന്ന് ഭയന്നതോടെയാണ് സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മത്സരം റദ്ദാക്കിയത്. ഇതിനിടെ സ്റ്റേഡിയത്തിലെത്തിയ ആരാധകരെ കൈയേറ്റം ചെയ്ത പൊലീസ് അവർക്ക് നേരെ ലാത്തിച്ചാർജ് നടത്തി അറസ്റ്റ് ചെയ്തു. ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദിവസം മുതൽ ബംഗാൾ മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമാണ് അലയടിക്കുന്നത്.
എഐഎഫ്എഫ് ആണ് മത്സരം റദ്ദാക്കിയ വിവരം എക്സിലൂടെ അറിയിച്ചത്. സുരക്ഷയൊരുക്കാൻ തങ്ങൾക്ക് ആവില്ലെന്ന് പൊലീസ് അറിയിച്ചതായി സംഘാടകർ വ്യക്തമാക്കി. “കൊൽക്കത്ത ഡർബിക്കായി 60,000 ടിക്കറ്റുകളും വിറ്റുപോയിരുന്നു. കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ആവശ്യപ്പെട്ടുള്ള പ്ലാക്കാർഡുകളും മമതാ ബാനർജിയെ വിമർശിക്കുന്ന മുദ്രാവാക്യങ്ങളും അടങ്ങുന്ന പ്ലക്കാർഡുകളുമായി ആരാധകർ പ്രതിഷേധിക്കാനെത്തുമെന്ന് ഭയന്നാണ് മത്സരം റദ്ദാക്കാക്കാൻ ഇടയാക്കിയതെന്ന്” ബി.ജെ.പി ഐടി സെൽ ചെയർമാൻ അമിത് മാളവ്യ പറഞ്ഞു.
Police build up at Salt Lake Stadium to contain East Bengal and Mohun Bagan protests against #RGKarCollege Rape.#IndianFootball pic.twitter.com/7Ss2BOK34V
— Sayak Dipta Dey 🇮🇳 (@sayakdd28) August 18, 2024
“>
“സീസണിലെ ആദ്യ ഡെർബി മത്സരം ഇന്ന് നടക്കേണ്ടതായിരുന്നു. മത്സരം തടയാനും മത്സരം കാണാനെത്തിയ ആരാധകരെ അറസ്റ്റ് ചെയ്യാനും വിന്യസിച്ച പൊലീസുകാരുടെ പകുതിപേരെ സുരക്ഷയ്‌ക്ക് വിനിയോഗിച്ചാൽ മതിയായിരുന്നു. ഫുട്ബോളിന് ഒരു രാഷ്‌ട്രീയവുമില്ല,മതവും ജാതിയുമില്ല.
ഇവിടെ മത്സരം സംഘടിപ്പിക്കുകയാണെങ്കിൽ, ഫുട്ബോൾ മൈതാനത്ത് കോലാഹലങ്ങളോ അസ്വസ്ഥതകളോ ഉണ്ടാകില്ലെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. എല്ലാ ആരാധകരും അവരുടെ ടീമുകളെ സമാധാനപരമായി പിന്തുണയ്‌ക്കുമെന്ന് എനിക്കറിയാം. പക്ഷേ മത്സരം ഇവിടെ നിന്ന് മാറ്റരുത്. കുറ്റവാളിയെ എത്രയും വേഗം പിടികൂടണമെന്നും അവന് തക്കതായ ശിക്ഷ നൽകണമെന്നും ആരാധകർ ആഗ്രഹിക്കുന്നു” “–അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെ പറഞ്ഞു
In an unprecedented move, Mamata Banerjee’s Police has cancelled Kolkata’s most awaited football match, the East Bengal vs Mohun Bagan derby, scheduled for 18th Aug. The tickets were all sold out. REASON GIVEN: inability to provide security for the game.
It speaks volumes about… pic.twitter.com/5PQCTwKH4r
— Amit Malviya (@amitmalviya) August 18, 2024