കൊച്ചി : ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹലാലും ഹറാമും നോക്കിയല്ല വിശപ്പ് നോക്കിയാണെന്ന് കാസ . വയനാടിനായി ഡിവൈഎഫ്ഐയുടെ പോർക്ക് ഫെസ്റ്റ് മതനിന്ദയെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി പറഞ്ഞിരുന്നു.പന്നി മാംസം നിഷിദ്ധമായവരാണ് വയനാട്ടിലെ ദുരിത ബാധിതരിൽ വലിയൊരു വിഭാഗമെന്നും ഫൈസി പറഞ്ഞിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് കാസയുടെ ഫേസ്ബുക്ക് പോസ്റ്റ് .
ദുരിതാശ്വാസ സാമഗ്രികൾ മുതൽ സൗജന്യമായി ലഭിക്കുവാൻ പോകുന്ന വീട് വരെ മതം നോക്കി മാത്രം സ്വീകരിക്കാൻ പറയണമെന്നും അതല്ലേ അന്തസ്സ് എന്നും കാസ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ സ്വീകരിച്ച സാധനങ്ങളിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലും അതോടൊപ്പം ലഭിക്കാൻ പോകുന്ന വീടുകളിലുമെല്ലാം പന്നിഫാം നടത്തുന്നവന്റെയും പോർക്ക് ഇറച്ചി കച്ചവടം നടത്തുന്നവന്റെയും പോർക്ക് വിഭവങ്ങളുടെ റസ്റ്റോറൻറ് നടത്തുന്നവന്റെയും ഉൾപ്പെടെ പല മേഖലകളിൽ പ്രവർത്തിക്കുന്ന കാഫിറുകളുടെ വിയർപ്പിൽ നിന്നുള്ള പണവും ഉണ്ടാവും. അതൊന്നും വേർതിരിച്ച് അറിയാൻ സാധിക്കാത്ത സ്ഥിതിക്ക് അതുമെല്ലാം ഹറാം തന്നെയല്ലേ ഫൈസി ???
ദുരിതാശ്വാസ ക്യാമ്പുകളിലെ ആദ്യ ദിവസങ്ങളിൽ ഇസ്ലാം മതസ്ഥർ ഉൾപ്പെടെയുള്ള ദുരിതബാധിതർ കഴിച്ച ഭക്ഷണങ്ങൾ ഒന്നും ഹലാലും ഹറാമും നോക്കിയല്ല ഫൈസി വിശപ്പ് നോക്കിയാണ് . നാളെ താങ്കൾ ഇതുപോലെ ഏതെങ്കിലും ദുരിതാശ്വാസക്യാമ്പിൽ വിശന്ന വയറുമായി ഭക്ഷണത്തിനായി ക്യൂ നിൽക്കേണ്ട ഒരു അവസ്ഥ വന്നാൽ അവിടുന്ന് കിട്ടുന്നത് എന്തായാലും ഹലാലും ഹറാമും നോക്കാതെ താങ്കൾ ആർത്തിയോടെ കഴിക്കും. !! മാത്രവുമല്ല ഫൈസി സകലത്തിന്റെയും സൃഷ്ടാവ് ഒരാളെങ്കിൽ പന്നിയും അദ്ദേഹത്തിന്റെ സൃഷ്ടി തന്നെയല്ലെ ഫൈസി ? തന്റെ അനുയായികൾക്ക് പന്നി അനുവദനീയമല്ലെങ്കിൽ സൃഷ്ടാവിന് പിന്നീട് അങ്ങനെ ഒരു ജീവിയുടെ സൃഷ്ടി ഭൂമുഖത്ത് ഉണ്ടാവാൻ പാടില്ല എന്ന് തീരുമാനിച്ചാൽ പോരെ ? അതിനു സാധിക്കില്ല അല്ലേ ??? അതിലൊരു ത്രില്ല് ഇല്ലായിരിക്കും – എന്നും കാസ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.















