ഭോപ്പാൽ: ദാവൂദ് ഇബ്രാഹിം സംഘത്തിന്റെ കിഡ്നാപ്പിംഗിന് പിന്നാലെ അപൂർവ്വ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശി വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ പുസ്തകം. മധ്യപ്രദേശ് കേഡറിലെ ഉദ്യോഗസ്ഥനായിരുന്ന ഡോ. ശൈലേന്ദ്ര ശ്രീവാസ്തവയുടെ പുസ്തകം, “ഷാക്കിൾ ദ സ്റ്റോം” ക്രിമിനൽ സംഘങ്ങളുടെ ഇരുണ്ട അധ്യായത്തിലേക്കാണ് കടന്നു ചെല്ലുന്നത്. ഇതിൽ ദാവൂദിന്റെ മകളുടെ കല്യാണ ഗൗണും 2005 ൽ ഇൻഡോറിൽ നടന്ന പ്രമാദമായ കിഡ്നാപ്പിംഗും തമ്മിലുള്ള ബന്ധവും ഡോ. ശൈലേന്ദ്ര ശ്രീവാസ്ത വിശദീകരിക്കുന്നുണ്ട്.
സംഭവം ഇങ്ങനെ….
2005 ജൂലൈയിൽ മക്കയിൽ വെച്ച് നടന്ന വിവാഹ വേളയിൽ ദാവൂദിന്റെ മകൾ മഹ്റൂഖ് ധരിച്ച ഗൗണിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദിന്റെ മകൻ ജുനൈദ് മിയാൻദാദിനെയാണ് മഹ്‌റൂഖും വിവാഹം കഴിച്ചത്. മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ താമസിക്കുന്ന ഇസ്മായിൽ ഖാൻ എന്ന തയ്യൽക്കാരനാണ് ഈ ഗൗൺ തയ്യാറാക്കിയത്. കഷ്ടിച്ച് ഒരു മാസത്തിനുശേഷം, 2005 ഓഗസ്റ്റ് 17 ന്, ഇൻഡോറിലെ ഒരു പ്രമുഖ സിമൻ്റ് വ്യവസായിയുടെ 20 വയസ്സുള്ള മകൻ നിതേഷ് നാഗോരിയെ ദാവൂദ് സംഘം തട്ടിക്കൊണ്ടുപോയി. നാല് കോടി രൂപയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്. പ്രതികളിൽ ചിലരെ പൊലീസ് പിടികൂടുകയും മോചനദ്രവ്യം നൽകുന്നതിന് മുമ്പ് യുവാവിനെ രക്ഷിക്കുകയും ചെയ്തു.
തട്ടിക്കൊണ്ടുപോയതിൽ തയ്യൽക്കാരമായ ഇസ്മായിൽഖാന് പങ്കുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായി. ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ അഫ്താബ് ആലവുമായി ഇസ്മായിൽഖാൻ അടുത്ത ബന്ധം പുലർത്തിയിരുന്നു. മോചനദ്രവത്തിൽ നിന്ന് ഒരു കോടി രൂപ ഗൗൺ തുന്നിയ വകയിൽ ഇസ്മയിലിന് ദാവൂദ് നൽകാമെന്ന് ഏറ്റിരുന്നു. ഒപ്പം ദുബായിൽ ജോലി നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാൻ പ്ലാനിംഗ് പൊളിഞ്ഞതോടെ ഇസ്മയിലിന് ഒളിവിൽ പോകേണ്ടി വന്നു. ഗൗൺ തുന്നിയ വകയിൽ ഒരു രൂപ പോലും ഇയാൾക്ക് ലഭിച്ചില്ലെന്നും പുസ്തകം പറയുന്നു.
ഷാക്കിൾ ദ സ്റ്റോം വെറുമൊരു ക്രൈം ത്രില്ലർ മാത്രമല്ല, മധ്യപ്രദേശിലെ കുറ്റകൃത്യങ്ങളുടെയും നീതിയുടെയും അധോലോകത്തിന്റെയും ദുരൂഹമായ ലോകത്തിലൂടെ സഞ്ചരിക്കുന്ന 14 കഥകളുടെ സമാഹാരം കൂടിയാണ്. സിമിയുടെ നിരോധനത്തിൽ നിർണ്ണായക പങ്ക് വഹിച്ചയാളാണ് ഡോ. ഡോ. ശൈലേന്ദ്ര ശ്രീവാസ്ത















