സ്‌റ്റൈൽ മന്നൻ രജനികാന്തിന്റെ 170-ാമത് ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമാ പ്രേമികൾ. എന്നാൽ ആ കാത്തിരിപ്പിന് വിരാമമാകുകയാണ്. വേട്ടയൻ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 10-ാം തീയതി വേട്ടയൻ തിയേറ്ററുകളിലെത്തും. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വേട്ടയാടാൻ വേട്ടയൻ വരുന്നു എന്ന അടിക്കുറിപ്പോടെയാണ് സിനിമയുടെ അണിയറ പ്രവർത്തകർ പോസ്റ്റർ പങ്കുവച്ചത്. ഐപിഎസ് ഓഫീസറുടെ വേഷത്തിൽ മാസ് ലുക്കിലുള്ള രജനിയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്.
View this post on Instagram
സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങിയ ജയ്ഭീമിന്റെ ഡയറക്ടർ ടിജെ ജ്ഞാനവേലാണ് വേട്ടയനും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരനാണ് ചിത്രം നിർമിക്കുന്നത്. രജനിക്ക് പുറമെ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റാണ ദഗ്ഗുബട്ടി തുടങ്ങിയ വമ്പൻ താരനിരയാണ് വേട്ടയനിലെത്തുന്നത്.
വേട്ടയൻ ഒക്ടോബർ 10ന് പുറത്തിറങ്ങുന്നത് സൂര്യയുടെ കങ്കുവയ്‌ക്ക് ഭീഷണിയാകുമോ എന്ന ചോദ്യങ്ങളും ഉയർന്നിരുന്നു. വേട്ടയനിനൊപ്പമാണ് കങ്കുവയും പുറത്തിറങ്ങുന്നത്. വെടിക്കെട്ട് സിനിമകളെല്ലാം ഒരുമിച്ച് പുറത്തിറങ്ങുമ്പോൾ ദീപാവലി പൊടിപൊടിക്കാനുള്ള ഉത്സാഹത്തിലാണ് സിനിമാപ്രേമികൾ.