ഭാവന പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഹണ്ടിന്റെ ട്രെയിലർ പുറത്തിറങ്ങി. ആകാംക്ഷയും അതിലേറെ സസ്പെൻസും നിറഞ്ഞ ട്രെയിലറാണ് പുറത്തെത്തിയിരിക്കുന്നത്. ഒരു തിരക്കഥ ലഭിച്ചാൽ അത്ഭുതം സൃഷ്ടിക്കാൻ കഴിവുള്ള സംവിധാനയകൻ ഷാജി കൈലാസാണ് ചിത്രം ഒരുക്കുന്നത്.
മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാത്തലത്തിലുള്ള ഹൊറർ ചിത്രമാണ് ഹണ്ട്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ട്രെയിലർ ഇതിനോടകം തന്നെ നിരവധി പേർ കണ്ടുകഴിഞ്ഞു. സസ്പെൻസ് ത്രില്ലർ ചിത്രമായ ഹണ്ടിൽ രഞ്ജി പണിക്കർ, അതിഥി രവി, രാഹുൽ മാധവ് എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു.
സസ്പെൻസും ഭയമുളവാക്കുന്നതുമായ രംഗങ്ങളാണ് ട്രെയിലറിലുള്ളത്. ഡോ. കീർത്തി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ഹൊററും ആക്ഷനും സസ്പെൻസും എല്ലാം ഇഴുകി ചേർത്ത മുഴുനീള എന്റർടൈൻമെന്റ് ചിത്രമായിരിക്കും ഹണ്ട് എന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്.















