ലഹരി കലാകാരന്മാർക്ക് ഉപയോഗിക്കാനുള്ളതാണെന്ന് നടൻ ഷൈൻ ടോം ചാക്കോ. സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തിനെപ്പറ്റി ചോദിച്ച മാധ്യമങ്ങളോടാണ് നടന്റെ ധാർഷ്ട്യം കലർന്ന മറുപടി. താൻ ജയിലിൽ പോയത് എന്തിനാണെന്ന് നിങ്ങൾക്കറിയാമല്ലോ എന്ന് ചോദിച്ചു കൊണ്ട് മാധ്യമപ്രവർത്തകർക്ക് നേരെ താരം തട്ടിക്കയറുകയും ചെയ്തു. മാധ്യമപ്രവർത്തകരോട് പ്രകോപിതനായതോടെ കൂടെ നിന്നവർ ഷൈനിനെ അവിടെനിന്നും ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു.
“സിനിമാ മേഖലയിൽ ശക്തമായി ഉപയോഗിക്കുന്ന ലഹരി ഏതാണ്. കലാകാരന്മാർക്ക് ഉപയോഗിക്കാനുള്ളതാണല്ലോ ലഹരി മരുന്ന്. ലഹരി ഉപയോഗിക്കുന്നത് നിയമപരമാണ്. മദ്യവും സിഗരറ്റും ലഹരി അല്ലേ. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ലഹരി ഏതാണെന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ ഏറ്റവും ആദ്യം വരുന്നത് മദ്യവും സിഗരറ്റുമാണ്”.
“മദ്യത്തിനും സിഗരറ്റിനും താഴയേ മയക്കുമരുന്നും കഞ്ചാവുമെല്ലാം വരുന്നുള്ളൂ. ലഹരി എന്ന് ചോദിച്ചാൽ അതിൽ മദ്യവും സിഗരറ്റും ഉൾപ്പെടുത്തും. മദ്യവും മയക്കാൻ ഉപയോഗിക്കുന്ന ലഹരിയാണ്. ഞാൻ ജയിലിൽ പോയത് എന്തിനാണെന്ന് അറിയില്ലേ? ഞാൻ ജയിലിൽ പോയ കഥയൊക്കെ നിങ്ങൾക്ക് അറിയാമല്ലോ”-ഷൈൻ ടോം ചാക്കോ പറഞ്ഞു.