ആകാശത്ത് ദൃശ്യവിരുന്നൊരുക്കി സൂപ്പർമൂൺ – ബ്ലൂ മൂൺ പ്രതിഭാസം. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ കൂടുതൽ അടുത്തു നിൽക്കുന്ന സമയത്തെ പൂർണ ചന്ദ്രനാണ് സൂപ്പർമൂൺ. സീസണിലെ മൂന്നാമത്തെ പൂർണ ചന്ദ്രനാണിത്. ഇത്തരത്തിൽ മൂന്നാമത് വരുന്നതിനെയാണ് ബ്ലൂമൂൺ എന്ന് വിളിക്കുന്നത്. അതുകൊണ്ടാണ് ഇത്തവണത്തെ പ്രതിഭാസം സൂപ്പർമൂൺ-ബ്ലൂമൂൺ എന്ന് അറിയപ്പെടുന്നത്
അടുത്ത മൂന്ന് ദിവസവും ആകാശത്ത് സൂപ്പർമൂൺ ദൃശ്യമാകും. സ്റ്റർജിയൻ മൂൺ എന്നും ഇത് അറിയപ്പെടുന്നു. നാസ അറിയിക്കുന്നത് പ്രകാരം അടുത്ത സൂപ്പര്‍ മൂൺ – ബ്ലൂ മൂണ്‍ കാണാന്‍ 14 വര്‍ഷങ്ങള്‍ കാത്തിരിക്കണം.
ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയത്ത് സാധാരണ പൗർണ്ണമിയെക്കാൾ തെളിച്ചമുള്ളതും വലുതുമായി ചന്ദ്രനെ കാണാൻ സാധിക്കുന്നതിനാലാണ് ഇന്നത്തെ ചന്ദ്രന് അസാധാരണ വലിപ്പം തോന്നിക്കുന്നത്. ശരാശരി രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ ബ്ലൂമൂൺ പ്രതിഭാസം സംഭവിക്കാമെന്ന് നാസ പറയുന്നു. എന്നാൽ സൂപ്പർമൂണിനൊപ്പം ബ്ലൂമൂൺ എത്തുന്നത് രണ്ട് പതിറ്റാണ്ടിലൊരിക്കലാണ്.















