പുറത്ത് വന്ന റിപ്പോർട്ട് പുക മാത്രം, വിശദാംശങ്ങൾ ഒന്നുമില്ല; കുറ്റം ചെയ്തവരെ സംരക്ഷിക്കുകയാണ് റിപ്പോർട്ട് പുറത്ത് വിടാതെ നടത്തിയതെന്ന് സാറ ജോസഫ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുറത്ത് വന്ന റിപ്പോർട്ട് പുക മാത്രം, വിശദാംശങ്ങൾ ഒന്നുമില്ല; കുറ്റം ചെയ്തവരെ സംരക്ഷിക്കുകയാണ് റിപ്പോർട്ട് പുറത്ത് വിടാതെ നടത്തിയതെന്ന് സാറ ജോസഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2024, 12:05 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് വെറും പുക മാത്രമാണെന്നും, അതിൽ വിശദാംശങ്ങൾ ഒന്നുമില്ലെന്ന വിമർശനവുമായി സാറ ജോസഫ്. കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അതിൽ പ്രതികളുടെ പേര് ഇല്ലെന്നും സാറ ജോസഫ് വിമർശനം ഉന്നയിക്കുന്നു. ” ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശദാംശങ്ങൾ ഒന്നുമില്ല. ആകെ ഒരു പുക മാത്രമാണത്. കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

ക്രൈം നടക്കുമ്പോൾ അതിൽ പ്രതികൾ വേണം. പക്ഷേ റിപ്പോർട്ടിൽ പ്രതികളുടെ പേരുകൾ ഇല്ല. പ്രതികളുടെ പേരുകൾ ഉണ്ടെങ്കിൽ മാത്രമേ സർക്കാരിന് ഉൾപ്പെടെ നടപടി സ്വീകരിക്കാൻ കഴിയൂ. മുൻപും ഇതുപോലെ നടന്നിട്ടുണ്ട് എന്ന കാര്യം ആർക്കും ഊഹിക്കാവുന്നതാണ്. മാഫിയയുടെ കയ്യിലാണ് ഈ രംഗം ഉള്ളത് എന്നതിനാൽ അത് ചൂണ്ടിക്കാണിക്കണം. അത് ആരുടെ കയ്യിലാണ് എന്നത് ഉൾപ്പെടെ ആളുകളുടെ പേരുകൾ വെളിപ്പെടുത്തണം.

പൊതുജനങ്ങൾക്ക് കിട്ടിയ റിപ്പോർട്ട് അപൂർണമാണ്. റിപ്പോർട്ടിൽ പേരുകൾ ഉള്ളവർക്കെതിരെ നടപടിയെടുക്കണം. നടി ആക്രമിച്ച കേസിൽ വിചാരണ നടക്കുന്നുണ്ട്. സമാനമായ കുറ്റകൃത്യമാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ആര് ചെയ്തു എന്ത് ചെയ്തു എന്ന് പരാമർശിക്കാതെയുള്ള റിപ്പോർട്ടിന് പ്രസക്തിയില്ല. പേരുകൾ ഉണ്ടെങ്കിൽ അവർക്കെതിരെ കോടതി നടപടിയെടുക്കണം. വലിയ കുറ്റകൃത്യമാണ് നടന്നിട്ടുള്ളത്. കുറ്റം ചെയ്ത ആളെ സംരക്ഷിക്കുന്ന നിലപാടാണ് റിപ്പോർട്ട് പുറത്തുവിടാത്തതിലൂടെ നടത്തിയത്. പുരുഷാധിപത്യ സമൂഹം ആണ് നമ്മുടേതെന്ന് വീണ്ടും തെളിയിക്കപ്പെടുകയാണ്.

സംസ്‌കാരമുള്ള സർക്കാരിന് യോജിച്ചതല്ല ഇപ്പോൾ റിപ്പോർട്ട് പുറത്തുവന്ന രീതി. ഈ റിപ്പോർട്ട് വെറുമൊരു നാടകം മാത്രമാണ്. ഡബ്ല്യുസിസിക്ക് ആവശ്യമായ പിന്തുണ പൊതു സമൂഹത്തിന്റെ ഭാഗത്തുനിന്നും മറ്റ് സംഘടനകളുടെ ഭാഗത്തുനിന്നും കിട്ടിയില്ല. ഡബ്ല്യുസിസിയിൽ അംഗങ്ങളായവരെ ഒറ്റതിരിഞ്ഞ് ആക്രമിച്ചു. അവർക്ക് അവസരങ്ങൾ പോലും നിഷേധിക്കപ്പെട്ടു റിപ്പോർട്ട് പുറത്ത് വന്നത് അവരുടെ കൂടി വിജയമാണ്. എന്നാൽ പൂർണ്ണ വിജയമാകണമെങ്കിൽ കുറ്റകൃത്യം കോടതിക്ക് മുൻപാകെ വരണമെന്നും” സാറ ജോസഫ് പറയുന്നു.

 

 

Tags: kerala governmentFEATURED2Hema Committe Reportsara joseph
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies