ഭാരപരിശോധനയിൽ അയോഗ്യതയാക്കപ്പെട്ട് ഒളിമ്പിക്സ് മെഡൽ നഷ്ടമായ ഹരിയാന സ്വദേശി വിനേഷ് ഫോഗട്ട് രാഷ്‌ട്രീയത്തിലേക്ക്. ഹരിയാനയിലെ നിയമസഭ തെരഞ്ഞെടുപ്പിൽ താരം മത്സരിച്ചേക്കുമെന്നാണ് സൂചന. വാർത്താ ഏജൻസിയായ ഐഎഎൻഎസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത് ബന്ധുവും ബിജെപി അംഗവുമായ ബബിത ഫോഗട്ടിനെതിരെ മത്സരിക്കുമെന്നാണ് സൂചന.
അതേസമയം നേരത്തെ രാഷ്‌ട്രീയത്തിലേക്ക് ഇല്ലെന്നാണ് വിനേഷ് വ്യക്കമാക്കിയിരുന്നു. താരത്തെ രാഷ്‌ട്രീയത്തിലേക്ക് ഇറക്കാനും മത്സരിപ്പിക്കാനും വിവിധ കക്ഷികളിൽ നിന്ന് ശ്രമം നടക്കുന്നുണ്ട്. എന്നാൽ താരം ഇതിനോട് ഒന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല. പാരിസ് ഒളിമ്പിക്സിൽ മെഡൽ നഷ്ടമായതിന് പിന്നാലെ താരം ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
പിന്നീട് വൈകാരികമായ ഒരു കുറിപ്പും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിനിടെ അന്താരാഷ്‌ട്ര കായിക തർക്ക പരിഹാര കോടതി വിനേഷിന്റെ വെള്ളി മെഡൽ ആവശ്യപ്പെട്ടുള്ള ഹർജിയും തള്ളിയിരുന്നു. തുടർന്ന് നാട്ടിലെത്തിയ താരത്തിന് വലിയ സ്വീകരണമാണ് നൽകിയത്.