ഇന്ത്യൻ റെയിൽവേയിൽ ടിടിഇ (ട്രാവലിംഗ് ടിക്കറ്റ് എക്സാമിനേഴ്സ്) ആകാൻ സുവർണാവസരം. 12,000 ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു.
18-30 വയസിനിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പത്തോ പ്ലസ്ടുവോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. വർഷത്തിന്റെ മൂന്നാം പാദത്തിലാകും അപേക്ഷ സമർപ്പിക്കേണ്ടത് സംബന്ധിച്ച തീയതി പുറത്തുവരുകയുള്ളൂ. രണ്ട് ഘട്ടമായാകും പരീക്ഷ നടക്കുക. കൂടുതൽ വിവരങ്ങൾക്ക് indianrailways.gov.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കരിയർ പേജിൽ ‘റിക്രൂട്ട്മെൻ്റ് ഓഫ് ട്രാവലിംഗ് ടിക്കറ്റ് എക്സാമിനർ (TTE) 2024’ തിരഞ്ഞെടുക്കുക. പേര്, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിശദാംശങ്ങൾ നൽകുക. അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക.















