ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. അജിത്ത് വിനായക ഫിലിംസ് നിർമ്മിക്കുന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ബാലതാരത്തെ തേടികൊണ്ടുള്ള കാസ്റ്റിംഗ് കോൾ അണിയറ പ്രവർത്തകർ പങ്കുവെച്ചു. നല്ല വികൃതിയും മിടുക്കനുമായ ആൺകുട്ടിയെ തേടുന്നുവെന്നാണ് പോസ്റ്ററിലെ വാചകം.
ആയിരത്തൊന്നു നുണകൾക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രമാണ് ഷൂട്ടിങ് ആരംഭിക്കുന്നത്. ഫോട്ടോയും ഒരു മിനിറ്റിൽ കുറഞ്ഞ വീഡിയോയും അണിയറ പ്രവർത്തകർക്ക് അയച്ചു നൽകണം.
വാട്സാപ്പിലോ ഇമെയിലിലോ സെപ്റ്റംബർ 10 ന് മുൻപായി വിവരങ്ങൾ അയക്കാം. castingjef@gmail.com, 75599 38987. 7 മുതൽ 9 വരെ പ്രായമുള്ള അഭിനയിക്കാൻ താല്പര്യമുള്ള സ്‌പെഷ്യൽ കിഡ്സിന് കൂടുതൽ പരിഗണന. കൊച്ചിയിലും, ദുബായിലും ഒഡീഷൻ ഉണ്ടായിരിക്കുന്നതാണ്.