കങ്കുവ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നടൻ ബോബി ഡിയോൾ. കങ്കുവയിൽ സൂര്യയോടൊപ്പം പ്രധാന വേഷത്തിലാണ് നടൻ എത്തുന്നത്. പുറത്തുവന്ന ട്രെയിലറിലുൾപ്പെടെ ബോബി ഡിയോളിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ സൂര്യയോടൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവക്കുകയാണ് താരം.
“സൂര്യയോടൊപ്പം ഒരു സിനിമ ചെയ്യാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. തമിഴ് സിനിമാ ഇൻഡസ്ട്രിയിലെ തന്നെ സൂപ്പർ സ്റ്റാറാണ് സൂര്യ. കങ്കുവയിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ എന്നെ വിളിച്ചപ്പോൾ വളരെയധികം ആവേശത്തിലായിരുന്നു ഞാൻ. വളരെ സൗമ്യതയോടെ മാത്രം പെരുമാറുന്ന വ്യക്തിയാണ് സംവിധായകൻ ശിവ സാർ. അദ്ദേഹത്തോട് എന്നും തനിക്ക് കടപ്പാട് മാത്രമാണ് ഉള്ളതെന്നും ബോബി ഡിയോൾ പറഞ്ഞു.
രൺബീർ കപൂർ, രശ്മിക മന്ദാന, അനിൽ കപൂർ എന്നിവർക്കൊപ്പം ‘അനിമൽ’ എന്ന ചിത്രത്തിലാണ് ബോബി അവസാനമായി അഭിനയിച്ചത്. കങ്കുവ എന്ന ചിത്രത്തിലൂടെ കോളിവുഡിലും സജീവമാകാനൊരുങ്ങുകയാണ് ബോബി ഡിയോൾ.