ഇറാനിലെ യാസ്ദിൽ തീർത്ഥാടകരുമായി പോയ ബസ് അപകടത്തിൽപ്പെട്ടു. 30 പാകിസ്താൻകാർ മരിച്ചെന്ന് റിപ്പോർട്ടുകൾ. 23 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാൽ ഇവരിൽ ചിലരുടെ ആരോഗ്യ നില ഗുരുതരമാണ്. ഇറാനിയൻ മീഡിയയാണ് വാർത്ത പുറത്തുവിട്ടത്. 13 വനിതകളും 17 പുരുഷന്മാരുമാണ് മരിച്ചതെന്നാണ് സൂചന. ഷിയാ മുസ്ലീങ്ങൾ അർബെയിൻ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ പോയതെന്നാണ് സൂചന. ബ്രേക്കിംഗ് തകരാറിനെ തുടർന്നാണ് ബസിൽ അപകടത്തിൽ പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.
തഫ്താൻ ദെഹ്ഷിർ ചെക്ക് പോയിന്റിന് സമീപത്തുണ്ടായ അപകടത്തിൽ ബസ് തലകീഴായി മറിയുകയും തീപിടിക്കുകയുമായിരുന്നു. 53 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഭൂരിഭാഗം പേരും പാകിസ്താൻ സിന്ധിലെ ലർകാന ഗോട്കി എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു.