കോഴിക്കോട്: സൗഹൃദം നടിച്ച് യുവതിയുടെ പക്കൽ നിന്നും പണവും സ്വർണവും കവർന്ന സംഭവത്തിൽ യൂട്യൂബർ പിടിയിൽ. വയനാട് വാളേരി സ്വദേശി അജ്മൽ ചാലിയത്ത് (25) ആണ് പിടിയിലായത്. കോഴിക്കോട് ഓഞ്ചിയം സ്വദേശിനിയുടെ പരാതിയിലായിരുന്നു നടപടി.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ പക്കൽ നിന്നാണ് അജ്മൽ പണവും സ്വർണവും തട്ടിയത്. ഇത്തരത്തിൽ ജൂൺ 17നും ഓഗസ്റ്റ് 3നും ഇടയിലായി 16 പവൻ സ്വർണവും 1520 രൂപയും അജ്മൽ തട്ടിയെടുത്തു. ഉടനെ തിരികെ നൽകാമെന്ന് പറഞ്ഞായിരുന്നു പണവും സ്വർണവും തട്ടിയത്. എന്നാൽ പിന്നീട് ഇയാളുടെ വിവരം ഇല്ലാതായപ്പോൾ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
ചോമ്പാല എസ്.എച്ച്.ഒ. ബി.കെ. സിജുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.















