ആലപ്പുഴ: തികനെ കൂളിംഗ് ഗ്ലാസ് മാറുന്ന നടൻ വേട്ടയാടിയെന്ന് സുഹൃത്ത് അമ്പലപ്പുഴ രാധാകൃഷ്ണൻ. പേര് പറയില്ല കൂളിംഗ് ഗ്ലാസ് മാറുന്ന നടൻ എന്നായിരുന്നു തിലകൻ പറയുക. അദ്ദേഹത്തിന്റെ പേര് പറയില്ല. കൂളിംഗ് ഗ്ലാസ് സിനിമയിൽ ഉപയോഗിക്കുന്ന നടൻ ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും തിലകൻ പറഞ്ഞിരുന്നതായും രാധാകൃഷ്ണൻ പറഞ്ഞു. എന്നാൽ മഹാ നടന്റെ മകന്റെ കൂടെ അഭിനയിക്കാൻ വിലക്ക് കല്പിച്ചവർ വിളിച്ചു. ഉസ്താദ് ഹോട്ടലിൽ അഭിനയിക്കാൻ പോകുന്നത് അങ്ങനെയാണ്. സിനിമയിൽ നേരിട്ട ദുഃരവസ്ഥകൾ തന്നോട് പലപ്പോഴുംഅദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ടെന്നും രാധാകൃഷ്ണൻ മലയളാത്തിലെ ഒരു ന്യൂസ് ചാലനിനോട് പറഞ്ഞു.
അദ്ദേഹത്തിന് മോഹൻലാലിനെ ഏറെ ഇഷ്ടമായിരുന്നു.എന്നാൽ അദ്ദേഹത്തിന് എന്തുപ്പറ്റിയെന്നും തന്നോട് ചോദിക്കുമായിരുന്നു ലാലും അവരുടെ കൂടെ നിന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് രാധാകൃഷ്ണന്റെ പ്രതികരണം.
ഫെഫ്കയിലും താരസംഘടനയിലും ഒരു മാഫിയുണ്ടെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആദ്യം മുതലേ തനിക്ക് നേരെ വിരൽ ചൂണ്ടുന്ന വ്യക്തി അഴിയെണ്ണുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്നയാൾ അഴിയെണ്ണി, എന്നാൽ അതു കാണാൻ അദ്ദേഹമുണ്ടായിരുന്നില്ല. തിലകനെ പ്രധാന കഥാപാത്രമാക്കി സീരിയൽ എടുക്കാനെത്തിയവരെയും വിലക്കി. അന്നത്തെ ജനറൽ സെക്രട്ടറിയായിരുന്നു വിലക്കിയതെന്നും അദ്ദേഹം പറഞ്ഞതായി രാധാകൃഷ്ണൻ പറഞ്ഞു. ആ മഹാനടനോട് കാട്ടിയത് ക്രൂരതയാണെന്നും സുഹൃത്ത് തുറന്നടിച്ചു.