ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കേന്ദ്രമന്ത്രി ജോർജ്കുര്യൻ നാമനിർദേശ പത്രിക സമർപ്പിച്ചു. മധ്യപ്രദേശിൽ നിന്നാണ് ജോർജ് കുര്യൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. മുഖ്യമന്ത്രി മോഹൻ യാദവ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്കൊപ്പം നിയമസഭയിലെത്തിയാണ് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചത്. കേന്ദ്രസഹമന്ത്രിയായി തന്റെ പേര് നിർദേശിച്ചതിലും ഇപ്പോൾ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
” പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ബിജെപി നേതൃത്വത്തിനും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനും, വി.ഡി ശർമ്മയ്‌ക്കും ഞാൻ നന്ദി പറയുന്നു. എന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് കൃത്യതയോടെയും സത്യസന്ധതയോടെയും രാജ്യത്തെ ജനങ്ങളെ സേവിക്കും.”- ജോർജ് കുര്യൻ പറഞ്ഞു.
#WATCH | After filing his nomination as BJP candidate from Madhya Pradesh for Rajya Sabha election, Union Minister George Kurian says, “I express my gratitude to Prime Minister Narendra Modi, the central BJP leadership, Madhya Pradesh CM Mohan Yadav, V.D. Sharma and the entire… https://t.co/aZDWLDMJf5 pic.twitter.com/ornLojsY7q
— ANI (@ANI) August 21, 2024
ജോർജ് കുര്യനെ രാജ്യസഭയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. കേരളത്തിലെ ജനകീയനായ നേതാവിനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ഞങ്ങളുടെ സഹോദരനെ മധ്യപ്രദേശിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയ്‌ക്കും നന്ദി അറിയിക്കുന്നുവെന്നും മോഹൻ യാദവ് പറഞ്ഞു.
ജോർജ് കുര്യനും മറ്റ് ബിജെപി നേതാക്കളും പാർട്ടി സ്ഥാപക നേതാക്കളുടെ പ്രതിമകളിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് നാമനിർദേശപത്രിക സമർപ്പിക്കാനായി നിയമസഭയിലെത്തിയത്.















