ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ബോളിവുഡ് നടി തനുശ്രീ ദത്ത. വെറും ഉപയോഗ ശൂന്യമായ ഒന്നാണെന്ന് നടി തുറന്നടിച്ചു. ലൈംഗികാതിക്രമത്തിന് ഇരയായവർക്ക് അവസരം നിഷേധിക്കുന്നത് സിനിമാ മേഖലയിലെ അനുകമ്പയില്ലാത്തതിന്റെ ഉദാഹരണമാണ്. ദിലീപിനെയും നാനാപടേക്കറിനെയും സൈക്കോപാത്തുകൾ എന്നാണ് നടി വിശേഷിപ്പിച്ചത്.
ഈ കമ്മിറ്റികളെയും റിപ്പോർട്ടുകളെയും എനിക്ക് മനസിലാകുന്നില്ല. ഞാൻ വിശ്വസിക്കുന്നത് ഇത് ഉപയോഗ ശൂന്യമെന്നാണ്. ഒരു റിപ്പോർട്ടുണ്ടാക്കാൻ 7 വർഷമെടുത്തു. എന്താണ് 2017 ൽ സംഭവിച്ചത്. പുതിയ റിപ്പോർട്ടിന്റെ പ്രസക്തി എന്താണ്.? പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്ത് ശിക്ഷ ഉറപ്പാക്കേണ്ടതായിരുന്നു.
നാനാ പടേക്കറിനെയും ദിലീപിനെയും പോലുള്ള നാർസികളും സൈക്കോപാത്തുകളുമാണ്. ഇത്തരക്കാർക്ക് ചികിത്സയില്ല. ദുഷ്ടനും പ്രതികാര ദാഹികൾക്കും മാത്രമെ ഇവർ ചെയ്ത കൃത്യം ചെയ്യാനാകൂ. ഞാൻ ഈ റിപ്പോർട്ട് കാര്യമാക്കുന്നില്ല. എനിക്ക് ഈ സിസ്റ്റത്തിൽ വിശ്വാസവുമില്ല.—- നടി ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.