ഭർത്താവിന് പിന്നാലെ ഭാര്യ ചീഫ് സെക്രട്ടറി പദത്തിലേക്ക്: അപൂർവ്വ നിയോഗവുമായി ശാരദാ മുരളീധരൻ
Saturday, August 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭർത്താവിന് പിന്നാലെ ഭാര്യ ചീഫ് സെക്രട്ടറി പദത്തിലേക്ക്: അപൂർവ്വ നിയോഗവുമായി ശാരദാ മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 05:09 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഭർത്താവിന് പിന്നാലെ ഭാര്യ സംസ്ഥാനത്തിന്റെ ഉദ്യോഗസ്ഥഭരണത്തിന്റെ തലപ്പത്തേക്ക്. ഭർത്താവും പിന്നീട് ഭാര്യയും നിശ്ചിത ഇടവേളകളിൽ സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത് പുതുമയല്ലെങ്കിലും ഭർത്താവ് സ്ഥാനമൊഴിയുന്നതിന് തൊട്ടുപിന്നാലെ ഭാര്യ ആ പദവിയിലെത്തുന്നത് ആദ്യമാണ്. അങ്ങനൊരു അപൂർവ്വ നിയോഗത്തിന്റെ സന്തോഷത്തിലാണ് ശാരദാ മുരളീധരൻ.

ചീഫ് സെക്രട്ടറിയായ ഡോ. വി വേണു ഈ മാസം 31 ന് സർവ്വീസിൽ നിന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് സീനിയർ ഐഎഎസ് ഉദ്യോഗസ്ഥയും ഭാര്യയുമായ ശാരദാ മുരളീധരൻ ആ പദവിയിലെത്തുന്നത്. ശാരദാ മുരളീധരന്റെ നിയമനത്തിന് മന്ത്രിസഭായോഗവും അംഗീകാരം നൽകി. നിലവിൽ പ്ലാനിംഗ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് 1990 ബാച്ച് ഐഎഎസ് ഓഫീസറായ ശാരദ മുരളീധരൻ. എട്ട് മാസമാണ് ഇവർ ചീഫ് സെക്രട്ടറി പദവിയിൽ തുടരുക.

2006 മുതൽ 2012 വരെ കുടുംബശ്രീ മിഷന്റെ മേധാവിയായിരുന്നു. 2013 ഡിസംബർ വരെ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ നാഷണൽ റൂറൽ ലൈവ്‌ലിഹുഡ്‌സ് മിഷനിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി. പിന്നീട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാഷൻ ടെക്‌നോളജി (NIFT) ഡയറക്ടർ ജനറലായി സേവമനുഷ്ഠിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ, സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

2023 ഡിസംബറിൽ ആസൂത്രണ, സാമ്പത്തിക കാര്യ വകുപ്പിലേക്ക് മാറ്റി നിയമിച്ചിരുന്നു. ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറി, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാലുവേഷൻ ആൻഡ് മോണിട്ടറിംഗ് വകുപ്പ്, തദ്ദേശ വകുപ്പിലെ മാലിന്യ നിർമാർജ്ജന പദ്ധതികൾ എന്നിവയുടെ അധിക ചുമതലകളും വഹിച്ചിട്ടുണ്ട്.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പാക്കേജ് തയ്യാറാക്കുന്നത് ഉൾപ്പെടെയുളള കാര്യങ്ങളാണ് ചീഫ് സെക്രട്ടറി എന്ന നിലയിൽ ശാരദാ മുരളീധരന്റെ പ്രധാന ഉത്തരവാദിത്വം.

Tags: Sarada G MuraleedharanChief secretary Keralaചീഫ് സെക്രട്ടറിശാരദാ മുരളീധരൻഐഎഎസ്ഡോ. വി വേണു
Share
Tweet
SendShare

More News from this section

പുല്ലുതിന്ന് പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ; 34 ദിവസം പിന്നിട്ടിട്ടും ചർച്ചയ്‌ക്ക് തയ്യാറാകാതെ സർക്കാർ ; കടുത്ത അവഗണനയ്‌ക്കെതിരെ സെക്രട്ടേറിയറ്റ് നടയിൽ കണ്ണീരൊഴുക്കി LPST റാങ്ക് ഹോൾഡേഴ്സ്

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടർമാരുടെ പ്രതിഷേധം; പ്രൈവറ്റ് സെക്രട്ടറിയുടെ ഇടപെടൽ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ, ശക്തമായ സമരത്തിന് മുന്നറിയിപ്പ്

വിഴിഞ്ഞം തുറമുഖ വികസനത്തിന് റെയിൽവേ കരുത്ത്; ബാലരാമപുരം റെയിൽപാത പിഎം ഗതിശക്തി മാസ്റ്റർ പ്ലാനിൽ, നിർമാണ ചുമതല വിസിലിന്

എബിവിപി നേതാവ് ശ്യാമപ്രസാദ് വധക്കേസ്; അഡ്വ. പി. പ്രേമരാജനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച് സർക്കാർ, അമ്മയുടെ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് പിന്നാലെ നടപടി

മദ്യപിച്ച് വാഹനമോടിച്ച കേസ്; യുട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു, മൂന്ന് മാസത്തേക്ക് ഡ്രൈവിങ്ങിന് വിലക്ക്

കേരളത്തിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ; കേന്ദ്ര നിർദ്ദേശം നടപ്പാക്കാൻ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്

Latest News

പരിക്കിനെ മറികടന്ന് ഗംഭീര തിരിച്ചുവരവ്; ആദ്യ വേള്‍ഡ് ടൂര്‍ ഫൈനലില്‍ അശ്മിത ചാലിഹ; ഫൈനലില്‍ ചൈനീസ് താരത്തെ നേരിടും

സെഞ്ചുറിയുമായി മലയാളി താരം ദേവ്ദത്ത് പടിക്കല്‍; ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ മൂന്നാം നമ്പര്‍ ഉറപ്പിക്കുമോ?

‘എന്റെ നാട്ടിലേക്ക് മടങ്ങണം, ഭൂമി വേണം’; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് സഹായം തേടി ഋഷഭ് പന്ത്

മെസ്സിയെ ലക്ഷ്യമിട്ട് വധശ്രമത്തിന് പദ്ധതി? ലോകകപ്പിനിടെ ഞെട്ടിക്കുന്ന സുരക്ഷാ ഭീഷണി; ക്രിസ്റ്റ്യാനോയ്‌ക്കും ഭീഷണി; റിപ്പോര്‍ട്ട് പുറത്ത്

ഇന്‍ഫാന്റിനോയുടെ ‘കാമുകിക്ക്’ ആറക്ക തുക നല്‍കിയെന്ന് റിപ്പോര്‍ട്ട്; ഫിഫ പ്രസിഡന്റ് വീണ്ടും വിവാദത്തില്‍

ടെസ്റ്റ് കാണാന്‍ ഇനി ടിക്കറ്റെടുക്കേണ്ട; ഇന്ത്യ-ശ്രീലങ്ക പോരാട്ടത്തിന് ആരാധകര്‍ക്ക് വമ്പന്‍ ഓഫര്‍

കൊച്ചിക്ക് ഇനി ലോകോത്തര ക്രിക്കറ്റ് സ്റ്റേഡിയം; ചെങ്ങമനാട്ടെ 10 ഹെക്ടര്‍ ഭൂമി തരംമാറ്റാന്‍ സര്‍ക്കാര്‍ അനുമതി

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies