പൊതുഫലം
തിരുവോണം നക്ഷത്രക്കാർക്ക് ഏഴര ശനിയുടെ വർഷമാണ് തുടരുന്നത്, 2025 മാർച്ച്മാസത്തിലെ ശനിമാറ്റം വരെ ജാഗ്രത വേണം. ശനിയെ പ്രീതിപ്പെടുത്തേണ്ടത് വളരെ അനിവാര്യമാകുന്ന സമയം ആണ്. ഏഴരശനിയുടെ കാഠിന്യം കൂടി ജീവിത പങ്കാളിയുമായും കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസം രൂക്ഷമാകുകയും പിരിയാൻ വരെ തീരുമാനിക്കുകയും ചെയ്യും. ആരോഗ്യ കാര്യങ്ങളിൽ ഒട്ടനവധി പ്രശ്നങ്ങൾ ഉണ്ടാവും. എന്നാൽ 2025 ലെ ശനിയുടെ മാറ്റം ജീവിതത്തിൽ പുതിയ ചില വഴിത്തിരിവുകളും അവസരങ്ങളും വന്നു ചേരും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങളിൽ പങ്കാളിയാവും. വ്യാഴത്തിന്റെ സ്ഥിതി പുതിയ ഒരു ജനനം ഉണ്ടാവുകയും മാനസീകമായ പിരിമുറുക്കങ്ങൾ കുറയുകയും ചെയ്യും. മാനസീകമായി പ്രശ്നങ്ങൾ നേരിട്ടവർക്ക് ആശ്വാസം ലഭിക്കും. നല്ല സൗഹൃദങ്ങൾ ലഭിക്കുക, ധനലാഭം, വിദ്യയിൽ ഉന്നതി, വിവാഹം നടക്കുക, നവീന ഗൃഹം ലഭിക്കുക, അമ്മയുമായുള്ള പിണക്കങ്ങൾ മാറുക എന്നിവ ഉണ്ടാവും.
ഇതും വായിക്കുക
കൊല്ലവർഷം 1200 ലെ എല്ലാ നക്ഷത്രങ്ങളുടെയും പുതുവർഷഫലം ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വായിക്കാം
ചിങ്ങം
ജീവിതത്തിൽ പുതിയ ചില വഴിത്തിരിവുകളും അവസരങ്ങളും വന്നു ചേരും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങളിൽ പങ്കാളിയാവും. പുതിയ ഒരു ജനനം ഉണ്ടാവുകയും മാനസികമായ പിരിമുറുക്കങ്ങൾ കുറയുകയും ചെയ്യും.
കന്നി
കുടുംബാംഗങ്ങൾ ഒരുമിച്ച് ഉല്ലാസ യാത്രകൾ പോകുവാനുള്ള അവസരം വന്നുചേരും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന സമയമാണ്. കേസ് വഴക്കുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. വരവും ചെലവും തുല്യമാകും.
തുലാം
പുതിയതായി ജോലി അന്വേഷിക്കുന്നവർക്ക് അർഹമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളോടും കൂടി പുതിയ ജോലിയിൽ പ്രവേശിക്കാനാവും. പിണങ്ങിയിരുന്ന ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസം മാറി രമ്യതയിലാകും. ശരീരംസുഖം, മനസുഖം, മനസ്സിൽ വിചാരിച്ച് കാര്യങ്ങൾ സംഭവിക്കുക, വിവാഹ ഭാഗ്യം എന്നിവ ഉണ്ടാകും.
വൃശ്ചികം
ബന്ധു ജനസമാഗമം, പുത്രലാഭം, തൊഴിൽവിജയം എന്നിവ ഉണ്ടാകും. വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കുവാൻ യോഗം ഉണ്ട്. ശത്രുക്കളുടെ മേൽ വിജയം , വിദേശ യാത്രയ്‌ക്കുള്ള അനുമതി എന്നിവ ലഭിക്കും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം.
ധനു
സുഹൃത്തുക്കളുമായി പിണങ്ങേണ്ടി വരിക, നല്ലത് ചെയ്താലും ദോഷനുഭവങ്ങൾ എന്നിവ ഉണ്ടാകും. ചിലർക്ക് ഭാര്യാപുത്ര കുടുംബസുഖം ലഭിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വിശിഷ്ടമായ അംഗീകാരങ്ങൾ ലഭിക്കും. വിചാരിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുവാൻ സാധിക്കും.
മകരം
അനാവശ്യമായ ചെലവുകൾ ഉണ്ടാവുക, കാര്യതടസ്സം, യാത്രയിൽ ദോഷങ്ങൾ ഉണ്ടാകുക, ഉറക്കക്കുറവ് അനുഭവപ്പെടുക അമിതമായ ഉത്കണഠ എന്നിവ ഉണ്ടാകുവാൻ സാധ്യതയുണ്ട്. നിസ്സാരമായ കാര്യങ്ങൾക്ക് ബന്ധുമിത്രാദികളും ആയി വഴക്കുണ്ടാവാൻ സാധ്യതയുണ്ട്. ചിലർ പുതിയ ചില പ്രവർത്തനങ്ങൾ ആരംഭിക്കുന്ന കാലമാണ്.
കുംഭം
ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ സ്വന്തമാക്കുവാൻ സാധിക്കും. സംസാരം മൂലം ചില ദോഷനുഭവങ്ങൾ ഉണ്ടാകും. ഏതെങ്കിലും തരത്തിലുള്ള മെഡിസിൻ ഉപയോഗിക്കുന്നവർ കൃത്യസമയത്ത് കഴിക്കുവാൻ ശ്രദ്ധിക്കുക. മാനസികമായി വളരെയധികം പ്രശ്നങ്ങൾ അലട്ടുവാൻ സാധ്യതയുണ്ട്. മറ്റുള്ളവർ അഹങ്കാരിയെന്ന് തെറ്റിദ്ധരിക്കും.
മീനം
വളരെ കാലമായി നിലനിന്നിരുന്ന ശാരീരികവും മാനസികവുമായ അസുഖങ്ങൾ മാറി ആരോഗ്യവും ശോഭയും വർദ്ധിക്കും. സത്സുഹൃത്തുക്കൾ ഉണ്ടാവുക, ഉന്നത പദവി ലഭിക്കുക, ശത്രുനാശം, വ്യവഹാര വിജയം, ഭാര്യഭർത്തൃസന്താന സൗഖ്യം, പരോപകാര തൽപരത, നവീന ഗൃഹ യോഗം എന്നിവ ഉണ്ടാകും.
മേടം
സ്ത്രീകളിൽ താല്പര്യ വർദ്ധിക്കുകയും മാനഹാനി. ധനനഷ്ടം എന്നിവയ്‌ക്ക് ഇട നൽകുകയും ചെയ്യും. മനോദുഃഖം, യാത്രകളിൽ അപകടങ്ങൾ എന്നിവ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ചിലർക്ക് ഭൂമി നഷ്ടം , കുടുംബത്തിൽ അനാവശ്യമായ കലഹം, രോഗങ്ങൾ അലട്ടുക എന്നിവയ്‌ക്കും യോഗമുണ്ട്. സഹോദരസ്ഥാനത്ത് ഉള്ളവർക്ക് മോശം അവസ്ഥ ഉണ്ടാകും.
മേടവിഷു സംക്രമഫലമായി തൊഴിൽ ഇല്ലാതിരുന്ന ഉദ്യോഗാർത്ഥികൾക്ക് അർഹമായ തൊഴിൽ അവസരങ്ങൾ വന്നുചേരും
ഇടവം
അടുത്ത സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ചതി വരാൻ സാധ്യത ഉണ്ട്. ഏതെങ്കിലും ഡോക്യൂമെന്റുകൾ ഒപ്പിടുമ്പോൾ വളരെ അധികം സൂക്ഷിച്ചു ഒപ്പിടുക. തീരുമാനങ്ങളിൽ ഉറച്ചു നില്കാത്തത് മറ്റുള്ളവരിൽ നീരസം ഉണ്ടാവാൻ ഇടയാകും.
മിഥുനം
വിദ്യാഭ്യാസ കാര്യങ്ങളിൽ സന്താനങ്ങളുടെ കാര്യത്തിൽ മാതാപിതാക്കൾക്ക് അഭിമാനം തോന്നുന്ന നിമിഷങ്ങൾ ഉണ്ടാകും. ചിലർക്ക് ഉയർന്ന സ്ഥാന ലബ്ധി ഉണ്ടാവും. ശത്രുക്കളായിരുന്നവർ മിത്രങ്ങളായി മാറും. ചിലർക്ക് സന്താനങ്ങൾ മൂലം മനസ്സമാധാനം നഷ്ടപ്പെടും.
കർക്കടകം
സർക്കാർ അർദ്ധസർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ചെയ്യുന്ന ജോലിയുമായി അനുബന്ധിച്ച് ശമ്പള വർദ്ധനവ് മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. ശരീരസുഖം, മനസ്സുഖം, ആട ആഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, സൗന്ദര്യ വർദ്ധന വസ്തുക്കളുടെ വർദ്ധനവ് എന്നിവ ഉണ്ടാകും.
വ്യാഴമാറ്റം 2025 മെയ് 15 – 2026 ജൂൺ 2
കുടുംബ ജീവിത ക്ലേശങ്ങൾ ഉണ്ടാവുക, ധനഹാനി, പദവിയിൽ ഇളക്കം, ഭാര്യക്ക് രോഗ ദുരിതം എന്നിവ ഉണ്ടാകും
ശനിമാറ്റം 2025 മാർച്ച് 29 – 2027 ജൂൺ 3
വളരെ കാലമായി ശത്രുതയിലായിരുന്ന ബന്ധങ്ങളുമായി രമ്യതയിൽ എത്തുക, സന്താനഭാഗ്യം, തൊഴിൽ വിജയം എന്നിവ ഉണ്ടാകും. ഏഴരശ്ശനി അവസാനിച്ചു, പുതിയ സാദ്ധ്യതകൾ ഉയർന്നു വരും. തൊഴിൽ, സമ്പത്ത് ഒക്കെയും വർധിക്കും. സമൂഹത്തിൽ സ്ഥാനം ഉയരുകയും ബഹുമാനം നേടുകയും ചെയ്യും.
രാഹു കേതു മാറ്റം 2025 മെയ് 18 – 2026 ഡിസംബർ 05
ദാമ്പത്യജീവിതം ഊർജസ്വലമാക്കുമെന്നതിനാൽ വിവാഹത്തിലെ തർക്കങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. നിസ്സാരമായ ബുദ്ധിമുട്ടുകൾ അവഗണിക്കുകയാണെങ്കിൽ, വ്യക്തികൾക്ക് സന്തോഷകരമായ ദാമ്പത്യം ഉണ്ടാകും
ശ്രദ്ധിക്കേണ്ടവ
നക്ഷത്രത്തിന്റെ സാമാന്യ ഗ്രഹനിലക്ക് അനുസൃതമായാണ് ഇവിടെ കൊടുത്തിരിക്കുന്ന വാർഷികഫലം ഗണിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും കൃത്യമായ ജന്മഗ്രഹനിലക്കും ജന്മശിഷ്ടത്തിനും ദശാപഹാരസമയത്തിനും അനുസരിച്ചു അനുഭവയോഗത്തിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ജന്മഗ്രഹനിലക്ക് പുറമെ പങ്കാളി, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ജാതകഫലം അനുസരിച്ചും ഈ പൊതുപ്രവചനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.
രാഹുവിന്റെ അപഹാരം നടക്കുന്നവർ ജാതകത്തിലെ സ്ഥിതി നോക്കി പരിഹാരം ചെയ്താൽ ജീവിതപങ്കാളിയുമായി ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് പരിഹരിക്കപ്പെടും. രാഹു, ശനി, കേതു എന്നീ ഗ്രഹങ്ങളുടെ ദശകിളിൽ ഉള്ളവർ പരിഹാരം ചെയ്യണം. ചന്ദ്രനെയും ശനിയെയും പ്രീതിപ്പെടുത്തുക. തിങ്കളാഴ്ചകളിൽ വ്രതം, വെള്ളം വസ്ത്രം എന്നിവ ശീലിക്കുക. ശനിയാഴ്ചകളിൽ വീട്ടിൽ എള്ളെണ്ണ കൊണ്ട് ദീപം തെളിയിക്കുക , നീലവസ്ത്രം ധരിക്കുക. ഹനുമാൻ ചാലിസ ചൊല്ലുക. തിരുവോണം, അത്തം, രോഹിണി നക്ഷത്രങ്ങളിൽ അമ്പലദര്ശനം നടത്തുക. തിരുവോണവും തിങ്കളും ഒരുമിച്ചു വന്നാൽ ദുർഗ്ഗാ ക്ഷേത്രത്തിൽ പോകുക. അമാവാസി കൂടി വരുന്ന ദിവസം ദുർഗ്ഗാ പൂജ നടത്തുക. ഭക്ഷണത്തിൽ കോഴിയിറച്ചി ഒഴിവാക്കുക
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V