പൊതുഫലം
രേവതിക്ക് ഏഴര ശനിയുടെ കാലമാകയാൽ അന്യദേശവാസം, ജോലിയിൽ സ്ഥാനമാറ്റം, അല്ലെങ്കിൽ ജോലി നഷ്ടപ്പെടുക , സഹപ്രവർത്തകരുമായി കലഹം, ജീവിതപങ്കാളിയുടെ ആരോഗ്യ കാര്യങ്ങളിൽ പ്രശ്നം ഏറ്റവും വേണ്ടപ്പെട്ടവരുടെ വിയോഗം എന്നിവ വന്നുചേരും.
വ്യാഴത്തിന്റെ ചാരവശാലുള്ള സഞ്ചാരം സമ്പത്ത് , ഭൂമി എന്നിവ നഷ്ടപ്പെടുക, സഹോദരങ്ങൾക്ക് കാലം മോശമാവുക, അന്യജനങ്ങളാൽ അപമാനിക്കപ്പെടുക, ശത്രുക്കളെ കൊണ്ട് ദോഷാനുഭവങ്ങൾ, വാഹനം മൂലം ദുരിതം, മൃഗങ്ങളെ കൊണ്ട് ദോഷാനുഭവങ്ങൾ, പ്രവർത്തന ഗുണം പാഴായി പോവും.
2025 ലെ ശനിമാറ്റം കുടുംബപരമായി അത്ര നന്നല്ല ഏറ്റവും വേണ്ടപ്പെട്ടവർക്കു അമംഗളകരമായ കർമ്മങ്ങൾ നടത്തേണ്ടി വരും.
ഇതും വായിക്കുക……
കൊല്ലവർഷം 1200 ലെ എല്ലാ നക്ഷത്രങ്ങളുടെയും പുതുവർഷഫലം ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വായിക്കാം……
ചിങ്ങം
ശത്രുക്കളുടെ മേൽ വിജയം ലഭിക്കുന്ന കാലമാണ് . കോടതി കേസുകളിൽ വിധി അനുകൂലമാകും. എവിടെയും മാന്യതയും സ്ഥാനമാനവും ലഭിക്കും.
കന്നി
വിദ്യാവിജയം, സാഹിത്യകാരന്മാർക്ക് എഴുത്ത് കുത്തുകളിൽ കൂടി ഗുണകരമായ ഫലങ്ങൾ ഉണ്ടാവുക. പ്രവർത്തന വിജയം എന്നിവ വന്നുചേരും. ജീവിത പങ്കാളിക്കും സന്താനങ്ങൾക്കും രോഗ ദുരിതങ്ങൾ വരുന്ന സ്ഥിതിവിശേഷം ഉണ്ടാകും. ഉദരരോഗങ്ങൾ ,അർശസ്സ് രോഗം ഉള്ളവർ ജാഗ്രത പാലിക്കുക.
തുലാം
അലർജി, ശ്വാസകോശസംബന്ധമായ അസുഖമുള്ളവർ, ചുമ എന്നിവ ഉള്ളവർ ജാഗ്രത പാലിക്കേണ്ട കാലമാണ്. ഈശ്വര വിശ്വാസം കൂടുകയും വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാനുള്ള സാഹചര്യം ഉണ്ടാകും. ജീവിതപങ്കാളിക്കോ, സന്താനങ്ങൾക്കോ രോഗ ദുരിതം ഉണ്ടാകും.
വൃശ്ചികം
ശരീരത്തിൽ മുഴകൾ. വ്രണങ്ങൾ എന്നിവ ഉള്ളവർ വളരെയധികം ജാഗ്രത പാലിക്കേണ്ട സമയമാണ്. മാതാവിനും പിതാവിനും ഒരുപോലെ രോഗം വരുന്ന അവസ്ഥയുണ്ടാകും. ഭക്ഷണകാര്യങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധ ഏൽക്കേണ്ട അവസ്ഥയുണ്ടാകും. ശത്രു ഭയം, കോടതി കേസുകളിൽ പരാജയം, യാത്രയിൽ അപകടം എന്നിവ ഉണ്ടാകും.
ധനു
വീട് പുതുക്കി പണിയാനോ സ്വത്ത് വകകൾ ലഭിക്കുവാനോ സാധ്യതയുണ്ട്. തൊഴിൽ വിജയം ധനലാഭം, ജനങ്ങളാൽ അറിയപ്പെടുക, ലോട്ടറി, നറുക്കെടുപ്പ് എന്നിവയിൽ വിജയിക്കുക, ജീവിതത്തിൽ പുതിയ ചില പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും അവസരം വന്നുചേരും എന്നാൽ ശത്രുക്കളെ കൊണ്ട് ഉപദ്രവം, കേസ് വഴക്കുകൾ എന്നിവ ഉണ്ടാകാം. മാതാവിന് അസുഖങ്ങൾ വരുന്ന സമയമാണ്.
മകരം
വിവരസാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്കും സംസാരപ്രധാനമായ തൊഴിലുകൾ ചെയ്യുന്നവർക്കും വളരെയധികം നേട്ടങ്ങൾ ലഭിക്കുന്ന സമയമാണ്. ബന്ധു ജനസമാഗമം, തൊഴിൽവിജയം, മേലധികാരിയുടെ പ്രീതി, കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുവാനുള്ള അവസരം, സ്ഥാനക്കയറ്റം എന്നിവ പ്രതീക്ഷിക്കാം.
കുംഭം
തനിക്കോ ജീവിതപങ്കാളിക്കോ അസുഖങ്ങളോ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ ഉണ്ടാകുവാൻ സാധ്യതയുണ്ട്. അനാവശ്യമായ കൂട്ടുകെട്ടുകൾ ഉണ്ടാവാനും തൊഴിൽ ക്ലേശം, സ്ഥാന നഷ്ടം എന്നിവ ഉണ്ടാവാൻ സാധ്യതയുണ്ട്. അന്യസ്ത്രീകളിൽ താൽപര്യം വർദ്ധിക്കും.
മീനം
എന്തു കാര്യങ്ങളും ചെയ്യുമ്പോഴും അലസതയും തടസ്സവും അനുഭവപ്പെടും. സ്ത്രീ വിഷയങ്ങളിൽ ഇടപെടുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ ജയിൽവാസം വരെ സംഭവിക്കാൻ യോഗമുണ്ട്. വിദ്യാ തടസ്സം, നിദ്ര തടസ്സം, ദ്രവ്യ നാശം, ദേഹ ദുരിതം, അഗ്നി മൂലം ദോഷാനുഭവങ്ങൾ, അനാവശ്യമായ കോപ മൂലം പ്രശ്നങ്ങൾ, ഭക്ഷണ സുഖക്കുറവ് എന്നിവ അനുഭവപ്പെടും.
മേടം
സർവ്വ സുഖാനുഭവങ്ങൾ, വ്യവഹാര വിജയം, ശത്രു നാശം എന്നിവ ഉണ്ടാകും. ചിലർക്ക് പ്രേമ കാര്യങ്ങൾ വീട്ടിൽ അവതരിപ്പിക്കാനും ഇഷ്ടപ്പെട്ട പങ്കാളിയെ സ്വന്തമാക്കാനും അവസരം ഉണ്ടാകും. അപ്രതീക്ഷിതമായി സ്ഥാനമാനങ്ങൾ ലഭിക്കുവാൻ ഇടനൽകും. എന്നാൽ ചില അനാവശ്യമായ കൂട്ടുകെട്ടുകൾ അപവാദത്തിന് കാരണമാകും. ചിലർക്ക് ജീവിതപങ്കാളിക്ക് അസുഖങ്ങൾ ഉണ്ടായേക്കാം. ശിരോ രോഗങ്ങൾ ഉള്ളവർ ജാഗ്രത പാലിക്കുക.
മേടവിഷു ഫലപ്രകാരം ജോലിയിൽ സ്ഥാനക്കയറ്റവും മേലധികാരിയുടെ പ്രീതിയും ലഭിക്കും.
ഇടവം
സത്സുഹൃത്തുക്കൾ ഉണ്ടാവുകയും അവരിൽ നിന്നും ഗുണാനുഭവങ്ങൾ, രോഗങ്ങൾ മാറി ആരോഗ്യവും ശരീരശോഭയും വർദ്ധിക്കുക, തൊഴിലിടങ്ങളിൽ സ്ഥാനകയറ്റം, വ്യപഹാരവിജയം, ശത്രുനാശം, നവീന ഗൃഹയോഗം എന്നിവ ഉണ്ടാകും.
മിഥുനം
മാതാവിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകുമെങ്കിലും കുടുംബത്ത് ഏറ്റവും വേണ്ടപ്പെട്ടവർക്ക് വിയോഗം ഉണ്ടാവുന്ന അവസ്ഥ സംജാതമാകും. ശാരീരികമായും മാനസികമായും സാമ്പത്തികമായും വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകും. ചിലർക്ക് കേസ് വഴക്കുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
കർക്കടകം
എല്ലാ കാര്യങ്ങളിലും ഒരുതരം പേടി മനക്കട്ടി ഇല്ലായ്മ എന്നിവ വരുവാൻ സാധ്യതയുണ്ട്-ജീവിത പങ്കാളിയുമായി ഐക്യത കുറവ്, പുത്രദുഃഖം, മനസുഖക്കുറവ് എന്നിവ അനുഭവപ്പെടും. ചിലർക്ക് അന്യസ്ത്രീ ബന്ധം ഉണ്ടാവും. ഉഷ്ണ രോഗങ്ങൾ , അപമാനം , മരണ ഭയം എന്നിവ ഉണ്ടാകും.
വ്യാഴമാറ്റം 2025 മെയ് 15 – 2026 ജൂൺ 2
ബന്ധു ജനങ്ങളുമായി കലഹം, കേസ് വഴക്കുകളിൽ പരാജയം, ശത്രുക്കളെ കൊണ്ട് ഉപദ്രവം, സഹോദര നാശം, ഭാര്യ ദുരിതം എന്നിവയ്‌ക്ക് സാധ്യത.
ശനിമാറ്റം 2025 മാർച്ച് 29 – 2027 ജൂൺ 3
തൊഴിൽ ക്ലേശങ്ങൾ, പല പല തൊഴിലുകൾ ചെയ്യേണ്ടതായി വരിക, കുടുംബത്തിൽ അമംഗളകരമായ കാര്യങ്ങൾ നടക്കുക, യാത്രയിൽ അപകടങ്ങൾ, ശരീര സുഖക്കുറവ് എന്നിവ അനുഭവത്തിൽ വരും.
രാഹു കേതു മാറ്റം 2025 മെയ് 18 – 2026 ഡിസംബർ 05
വിദേശത്ത് പോകാനുള്ള അവസരം ലഭിക്കും. അമിതമായ ആത്മവിശ്വാസം തെറ്റായ തീരുമാനങ്ങൾ എടുക്കും. അപ്രതീക്ഷിതമായ ശസ്ത്രക്രിയകൾക്ക് സാധ്യത.
ശ്രദ്ധിക്കേണ്ടവ
നക്ഷത്രത്തിന്റെ സാമാന്യഗ്രഹനിലക്ക് അനുസൃതമായാണ് ഇവിടെ കൊടുത്തിരിക്കുന്ന വാർഷികഫലം ഗണിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും കൃത്യമായ ജന്മഗ്രഹനിലക്കും ജന്മശിഷ്ടത്തിനും ദശാപഹാരസമയത്തിനും അനുസരിച്ചു അനുഭവയോഗത്തിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ജന്മഗ്രഹനിലക്ക് പുറമെ പങ്കാളി, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ജാതകഫലം അനുസരിച്ചും ഈ പൊതുപ്രവചനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.
രേവതിനക്ഷത്രക്കാർ ജാതകത്തിൽ ചൊവ്വയുടെ സ്ഥാനം നോക്കി പരിഹാരം ചെയ്യണം. ശുക്ര, രാഹു, ചന്ദ്രദശ അനുഭവിക്കുന്നവരും പരിഹാരങ്ങൾ അനുഷ്ഠിക്കണം. ഗുരുവിനെയും ശനിയെയും പ്രീതിപ്പെടുത്തണം. ബുധനും രേവതിയും ഒത്തുവന്നാൽ മഹാവിഷ്ണു ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുക. തൃക്കേട്ട, ആയില്യം, രേവതി നക്ഷത്രദിനം ക്ഷേത്രദർശനം ഉത്തമം.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V