തിരുവനന്തപുരം: ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിലാണ് ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം എത്തിയത്. ഫോൺ വഴിയായിരുന്നു ബോംബ് ഭീഷണി അധികൃതർക്ക് ലഭിച്ചത്.
വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്യാൻ 9 മിനിറ്റ് ബാക്കി നിൽക്കുന്നതിനിടെയായിരുന്നു ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി പരിശോധനകൾ നടത്തി. ലഗേജുകൾ അടക്കമുള്ളവ പരിശോധിച്ചതായി അധികൃതർ പറഞ്ഞു.
നിലവിൽ സംശയാസ്പദമായ വസ്തുക്കളൊന്നും പരിശോധനയിൽ കണ്ടെത്താനായിട്ടില്ല. വ്യാജ ഭീഷണി സന്ദേശമാണിതെന്നും, വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.