മാടമ്പള്ളിയിലെ യഥാർത്ഥ രോ​ഗി നകുലൻ! ഗംഗ ചേരേണ്ടത് മഹാദേവനോട്; മണിച്ചിത്രത്താഴിലെ വിരക്തിയും ആസക്തിയും; ചർച്ചയായി കലവൂർ രവികുമാറിന്റെ കുറിപ്പ്
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

മാടമ്പള്ളിയിലെ യഥാർത്ഥ രോ​ഗി നകുലൻ! ഗംഗ ചേരേണ്ടത് മഹാദേവനോട്; മണിച്ചിത്രത്താഴിലെ വിരക്തിയും ആസക്തിയും; ചർച്ചയായി കലവൂർ രവികുമാറിന്റെ കുറിപ്പ്

Janam Web Desk by Janam Web Desk
Aug 22, 2024, 11:05 am IST
FacebookTwitterWhatsAppTelegram

മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. 1993 ൽ റിലീസായ ചിത്രം മൂന്ന് പതിറ്റാണ്ടിന് ശേഷം റീറിലീസ് ചെയ്തപ്പോഴും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഗംഗയും നകുലനും ഡോക്ടർ സണ്ണിയും വീണ്ടും തിയേറ്ററുകളെ ഹരം കൊള്ളിക്കുമ്പോൾ, കലവൂർ രവികുമാർ എഴുതിയ കുറിപ്പാണ് വിവാദമാകുന്നത്.

യഥാർത്ഥത്തിൽ അസുഖം ഗംഗക്കല്ല നകുലനാണെന്നും കലവൂർ രവികുമാർ ഇതിൽ പറയുന്നു. സിനിമയുടെ റിലീസ് സമയത്ത് വെള്ളിനക്ഷത്രം മാസികയും ഇതേ വീക്ഷണത്തോടെ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് വേറിട്ട നിരീക്ഷണം മുന്നോട്ട് വെക്കുന്ന കുറിപ്പ് വായിക്കാം….

നകുലന്റെ ലൈംഗികവിരക്തിയും ഗംഗയുടെ ആസക്തിയും……

പണ്ടു മണിച്ചിത്രത്താഴ് കണ്ട ഉടൻ യഥാർത്ഥത്തിൽ അസുഖം ഗംഗക്കല്ല നകുലനാണെന്നും , നകുലൻ ഷണ്ഡനാണെന്ന്‌ വാദിച്ചതും,അതു ഉറപ്പാക്കാൻ തിരക്കഥാകൃത്തു മധു മുട്ടത്തെ കാണാൻ പോയതും, ആ അഭിമുഖം വെള്ളിനക്ഷത്രത്തിൽ അടിച്ചു വന്നതും ഓർത്തു…….

ഇപ്പോൾ അതിനൊരു പ്രസക്തി ഉണ്ടല്ലോ. അന്നു ഞാൻ തിരുവനന്തപുരത്തു കേരളകൗമുദിയിൽ ജേർണലിസ്റ്റ് ട്രെയിനിയാണ്. മണിച്ചിത്രത്താഴു കണ്ടു വന്ന ഉടൻ വെള്ളിനക്ഷത്രം പത്രാധിപർ പ്രസാദ് ലക്‌ഷ്മണോട് പറയുന്നു – നകുലൻ യഥാർത്ഥത്തിൽ ലൈംഗികബന്ധത്തോട് ഒരു താല്പര്യവും ഉള്ള ആളല്ല.. അതിനാൽ ഗംഗയ്‌ക്ക് അടുത്ത വീട്ടിലെ മഹാദേവനോട് തോന്നുന്ന കാമമാണ് ചിത്രത്തിന്റെ കഥ. പ്രസാദ് ലക്ഷ്മൺ എന്നെ ഓടിച്ചില്ല. എന്തേ അങ്ങനെ തോന്നാൻ എന്നായി. എനിക്കു സംശയം തോന്നിയത് ചിത്രത്തിലെ വരുവാനില്ലാരും എന്നു തുടങ്ങിയ പാട്ടു കേട്ടപ്പോഴാണ്. ഈ പാട്ടു മാത്രം മണിച്ചിത്രത്താഴിന്റെ ഗാനരചയിതാവല്ല എഴുതിയത്. തിരക്കഥ എഴുതിയ മധു മുട്ടമാണ്.

എന്തിനു കഥാകൃത്തു അതിനു തുനിഞ്ഞു. അതിൽ ചിത്രത്തിൽ അദ്ദേഹം ഒളിപ്പിച്ച കഥ അങ്ങനെതന്നെ ഉണ്ടെന്നു തോന്നി. വരുവാനില്ലാരും എന്നാലും പാതി വാതിൽ ചാരി ഞാൻ കാത്തിരിക്കുന്നു എന്നു പാട്ടിൽ ഉണ്ട്. വിവാഹിതയായ ഗംഗയുടെ ജീവിതത്തിൽ ഇനി ആരും വരാനില്ലെങ്കിലും അവർ കാത്തിരിക്കുന്നുണ്ട്. കാരണവും പാട്ടിൽ കാണാം.
ഞാനൊരു പൂക്കാത്ത മാങ്കോമ്പാണ് എന്നു പാട്ടിൽ ഗംഗ വിഷാദിക്കുന്നു. അവർ പ്രസവിച്ചിട്ടില്ലെന്നത് ആവാം പൂക്കാത്ത മാങ്കോമ്പ് എന്ന പ്രയോഗത്താൽ മധു മുട്ടം ധ്വനിപ്പിച്ചത്. കഥാപാത്രങ്ങളുടെ പേരുകൾ മറ്റൊരു സൂചനയായി തോന്നി. ഗംഗ കുലമില്ലാത്തവൻ എന്നർത്ഥം വരുന്ന നകുലനോടാണോ ചേരേണ്ടത് ശിവനോടാണോ?മഹാദേവൻ ശിവന്റെ മറ്റൊരു പേരല്ലേ? മാത്രമല്ല ശിവനും ഗംഗയും തമ്മിലുള്ള ബന്ധം പവിത്രമല്ലല്ലോ . പാർവതി കാണാതെ ജഡയിൽ ഗംഗയെ ഒളിപ്പിച്ചിരിക്കയല്ലേ ശിവൻ. ഇവിടെ ഗംഗയ്‌ക്ക് മഹാദേവനോട് തോന്നുന്ന ബന്ധവും പവിത്രമല്ല. ഒരു ഉത്സവരാവിൽ മഹാദേവനെ കയറിപ്പിടിക്കുന്ന ഗംഗ ചിത്രത്തിൽ ഉണ്ട്. അതിനേക്കാൾ ഏറെ മഹാദേവനോട് തനിക്കുള്ള അഭിനിവേശം കണ്ടെത്താതിരിക്കാൻ ഗംഗ പലതും കാട്ടിക്കൂട്ടുന്നുണ്ട്. മഹാദേവനെ വിവാഹം ചെയ്യാൻ ഒരുങ്ങുന്ന അല്ലിയെ കൊല്ലാനും ശ്രമിക്കുന്നുണ്ട്.

പിന്നെ നവവിവാഹിതരെങ്കിലും ഗംഗയും നകുലനും തമ്മിൽ ഒരു ആലിംഗനരംഗം പോലും കണ്ടില്ല. കിടപ്പറയിലും നകുലൻ ജോലി ചെയ്യുകയാണ്. ഗംഗ അപ്പോൾ ചോദിക്കുന്നുണ്ട്. നകുലേട്ടൻ കിടക്കാറായോ? അതൊരു ക്ഷണമല്ലേ? പക്ഷെ അയാൾ തനിക്കു ജോലി ഉണ്ടെന്നു ആ ക്ഷണം നിരാകരിക്കുന്നു. ഗംഗ ആ വേള ആവശ്യപ്പെടുന്നത് നകുലേട്ടൻ കിടക്കുമ്പോൾ എന്നെ വിളിക്കണം എന്നാണ്. ഇതു ഒന്നു കൂടെ പ്രകടമായ ക്ഷണമാണ്. നകുലൻ അന്നേരം പറയുന്നതോ. തനിക്കു ഒരുപാടു ജോലി ഉണ്ടെന്നാണ്. കിടപ്പറയിൽ ഭാര്യയുടെ ക്ഷണങ്ങളത്രയും നിരാകരിക്കുന്ന ഭർത്താവ്.
സ്വാഭാവികമായും ഗംഗ മഹാദേവനെ നോട്ടമിട്ടു എന്നു ഞാൻ വാദിച്ചു.ഇപ്പൊ ചീത്ത കിട്ടുമെന്നു പ്രതീക്ഷിച്ച എനിക്കു പ്രസാദ് ലക്ഷ്മൺ 650 രൂപ എടുത്തു തന്നു. അന്നു കേരളകൗമുദിയിലെ ശമ്പളം തന്നെ 500 രൂപയാണ്. മുറിവാടക കൊടുത്തു കഴിഞ്ഞാൽ രണ്ടു നേരം കഷ്ടിയാണ് ഭക്ഷണം.സജീവ്കുമാർ ടി കെ ആണ് ഇടയ്‌ക്ക് വീട്ടിൽ കൊണ്ടുപോയി ഭക്ഷണം തന്നിരുന്നത്. അതുകൊണ്ടു ഞാൻ ആ രൂപ ഉടനെ ചാടിപ്പിടിച്ചു. പിന്നെ നേരെ മാവേലിക്കരക്ക് പോയി. മധു മുട്ടത്തെ കാണാൻ. അദ്ദേഹവും അമ്മയും മാത്രമാണ് ആ വീട്ടിൽ ഉണ്ടായിരുന്നത്. ഉച്ച നേരത്തു കയറി ചെന്ന എനിക്ക് ആ അമ്മ ഊണും മീൻ പൊരിച്ചതും തന്നു. പിന്നെ മധുമുട്ടത്തോട് ഞാൻ എന്റെ വാദങ്ങൾ ഒക്കെ നിരത്തി . കുറേ നേരം അദ്ദേഹം ഒന്നും മിണ്ടാതെ എന്നെ നോക്കി ഇരുന്നു. പിന്നെ എഴുതുമോ എന്നു ചോദിച്ചു. ഞാൻ ആത്മവിശ്വാസമില്ലാതെ തലയാട്ടി. പിന്നെ അദ്ദേഹം എന്റെ കൈകൾ കവർന്നു മന്ത്രിച്ചു – ഒരാൾ ഇങ്ങനെ സൂക്ഷ്മമായി എന്നെ തിരിച്ചറിഞ്ഞല്ലോ. സന്തോഷം.
ഒന്നും പറയാനാവാതെ ഞാൻ ഇറങ്ങി നടന്നു.

തിരിച്ചുള്ള യാത്രയിൽ ബസ്സിൽ സീറ്റൊന്നും കിട്ടിയില്ല. അതൊന്നും ഞാൻ അറിഞ്ഞില്ല. ഞാൻ മധു മുട്ടത്തെ പറ്റി തന്നെ ആലോചിക്കുകയായിരുന്നു.അടുത്താഴ്ച വെള്ളിനക്ഷത്രത്തിൽ ഈ എഴുതിയതത്രയും അടിച്ചു വന്നു. പ്രസാദ് ലക്ഷ്ണിന്റെയോ അന്നു അവിടെ ഉണ്ടായിരുന്ന ബീനാ രഞ്ജിനീയുടെയോ പക്കൽ ആ ലക്കം ഉണ്ടാവുമോ? എന്റെ പക്കൽ ഇല്ല. (ഒരു ഭാഗം ദാ ഇപ്പൊ ഓൺലൈനിൽ നിന്നു കിട്ടി. അതിവിടെ add ചെയ്തിട്ടുണ്ട് )വെള്ളിനക്ഷത്രത്തിൽ ഇതിന്റെ പൂർണ്ണ ഫയൽ കോപ്പി ഉണ്ടെങ്കിൽ അവർക്കതു ഇപ്പോൾ വേണമെങ്കിൽ പുനപ്രസിദ്ധീകരിക്കാവുന്നതേ ഉള്ളൂ.ചിത്രം വീണ്ടും റിലീസ് ചെയ്തിരിക്കയല്ലേ.

മധു മുട്ടത്തെ പിന്നെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹം ആ അഭിമുഖം വായിച്ചോ എന്നും അറിയില്ല. എന്തായാലും അടുത്ത വീട്ടിലെ യുവാവിനോട് ആസക്തി തോന്നിയ നവാവധുവിന്റെ കഥ എത്ര ഭംഗിയായി അദ്ദേഹം ആ ചിത്രത്തിൽ ഒളിപ്പിച്ചു.
ഒരിക്കൽ ആലപ്പുഴയിലെ ഒരു പ്രാദേശിക ചാനലിനു വേണ്ടി ഫാസിൽ സാറിനെ ഇന്റർവ്യു ചെയ്തപ്പോൾ സുരേഷ് ഗോപിക്കു അറിയാമായിരുന്നോ ഈ അകംപൊരുൾ എന്നു ഞാൻ ചോദിച്ചു. ആർക്കും അറിയില്ലെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് തലയാട്ടി.
ഇനി ഒന്നുകൂടി മണിച്ചിത്രത്താഴു കണ്ടു നോക്കൂ. തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ചിരി നിങ്ങൾ കാണും. സത്യത്തിൽ ഉറക്കെയുള്ള ചിരി.

Tags: social mediamanichitrathazhu
ShareTweetSendShare

More News from this section

ബെറ്റിം​ഗ് ആപ്പിന് പ്രമോഷൻ; വിജയദേവരകൊണ്ട, റാണ ദ​ഗ്​ഗുബതി, പ്രകാശ് രാജ് ഉൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ്

അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ

വാടക നൽകിയിട്ട് മാസങ്ങൾ; സിനിമ നടിയുടെ മൃത​​​​​ദേഹം അഴുകിയ നിലയിൽ; രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ്

“രക്തത്തിൽ അലിഞ്ഞുചേർന്ന കഥ; ‘മഹാഭാരതം’ എന്റെ സ്വപ്നമാണ്” : ആമിർ ഖാൻ

കുറച്ച് ഓവറായാലേ എല്ലാരും ശ്രദ്ധിക്കൂ…; കടൽപ്പാലത്തിന് മുകളിൽ കയറി ആകാശത്തേക്ക് വെടിവച്ചു, വീഡിയോ സോഷ്യൽമീഡിയയിൽ തരം​ഗം; പിന്നാലെ ​ഗായകനെതിരെ കേസ്

77 ലക്ഷം തട്ടിയെടുത്തു; ആലിയ ഭട്ടിന്റെ മുൻ പേർസണൽ അസിസ്റ്റന്റ് അറസ്റ്റിൽ

Latest News

എന്താല്ലേ!! കേരളത്തിൽ പൊതുജനങ്ങളും പൊലീസുകാരും തെരുവിൽ കിടന്ന് പാർട്ടി സഖാക്കളുടെ തല്ലുകൊള്ളുന്നു; അങ്ങ് ഡൽഹിയിൽ എം. എ ബേബിക്ക് വിമാനയാത്ര

കേരള സാർ….; വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം സൂക്ഷിക്കുന്നത് ശുചിമുറിയിൽ; സംഭവം കാസർഗോഡ് ഹയർ സെക്കൻഡറി സ്കൂളിൽ

കൃത്യമായി മദ്രസയിൽ വരാൻ കുട്ടികൾക്ക് സാധിക്കില്ല; സ്കൂൾ സമയമാറ്റത്തിനെതിരെ സമസ്ത പ്രത്യക്ഷ സമരത്തിലേക്ക്; പിണറായി സർക്കാർ പതിവ് പോലെ യൂടേൺ?

“സർവകലാശാലയിലെ അക്കാദമിക അന്തരീക്ഷം തകർക്കരുത്; ഭരണത്തിന്റെ മറപറ്റി അക്രമവും, അരാജകത്വവും അഴിച്ചുവിടുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം”: ABRSM

ഇന്ദിരയെയും മകനെയും നിശിതമായി വിമർശിച്ച് ശശി തരൂർ; അടിയന്തരാവസ്ഥയിലെ ക്രൂരതകൾ ചൂണ്ടിക്കാട്ടി ലേഖനം

സ്ത്രീകളെ പിന്തുടർന്ന് രഹസ്യമായി വീഡിയോ എടുത്തു, സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു; പിന്നാലെ അശ്ലീല സന്ദേശങ്ങൾ, യുവതിയുടെ പരാതിയിൽ 26-കാരൻ അറസ്റ്റിൽ

ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രം 51 കിലോമീറ്റർ അകലെയുള്ള ഹരിയാനയിലെ ഝജ്ജാർ

പഞ്ചവർ​ഗത്തറയും പീഠവും കൊത്തിയത് 12 ടൺ ഭാരമുള്ള കൃഷ്ണശിലകളിൽ, രക്ഷയ്‌ക്കായി നാ​ഗബന്ധനപൂട്ടും; സന്നിധാനത്ത് നവ​ഗ്രഹക്ഷേത്രം ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies