ഇന്ത്യക്കാർക്കായി 2025 ഓടെ പുതിയ എസ് യു വി നിരത്തിലിറക്കാൻ സ്കോഡ. കൈലാക്ക് എന്ന പുതിയ എസ് യു വി മാരുതി സുസുക്കി ഫ്രോങ്ക്സ്, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV 3OO തുടങ്ങിയ ജനപ്രിയ മോഡലുകളോടാണ് മത്സരിക്കുക.
2024 ഫെബ്രുവരിയിൽ ആരംഭിച്ച “നെയിം യുവർ സ്കോഡ” എന്ന രാജ്യവ്യാപക ക്യാമ്പെയ്‌നിൽ നിന്നാണ് തുടർന്നാണ് ‘കൈലാക്ക്’ എന്ന പേര് തിരഞ്ഞെടുത്തത്. 200,000 പേരുകളാണ് നിർദേശങ്ങളായി എത്തിയത് .
ക്രിസ്റ്റൽ, കൈലാസ പർവ്വതം എന്നീ സംസ്‌കൃത പദത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് കൈലാക്ക് എന്ന പേര് . കൈലാക്ക് എന്ന പേര് നിർദ്ദേശിച്ച വ്യക്തിയ്‌ക്കാകും ആദ്യം വാഹനം സമ്മാനമായി നൽകുക. കൂടാതെ, തെരഞ്ഞെടുക്കപ്പെട്ട പത്ത് പേർക്ക് സ്‌കോഡയുടെ പ്രാഗിലെ ആസ്ഥാനത്തേക്ക് യാത്രയ്‌ക്ക് അവസരവും ലഭിക്കും.