"പരിചിതമായ ഭാഷകളിൽ നിയമങ്ങൾക്ക് തലക്കെട്ട് ആവശ്യപ്പെടാൻ മൗലികാവകാശമില്ല": ക്രിമിനൽ നിയമങ്ങളുടെ ഹിന്ദി പേര് ചോദ്യം ചെയ്തുള്ള ഹർജി കേരള ഹൈക്കോടതി തള്ളി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

“പരിചിതമായ ഭാഷകളിൽ നിയമങ്ങൾക്ക് തലക്കെട്ട് ആവശ്യപ്പെടാൻ മൗലികാവകാശമില്ല”: ക്രിമിനൽ നിയമങ്ങളുടെ ഹിന്ദി പേര് ചോദ്യം ചെയ്തുള്ള ഹർജി കേരള ഹൈക്കോടതി തള്ളി

നിയമത്തിൻ്റെ തലക്കെട്ടായി ഹിന്ദി പേരുകൾ നൽകുന്നതിൽ നിന്ന് പാർലമെൻ്റിനെ തടയുന്ന ഒന്നും നിലവിലില്ലെന്ന് കോടതി വ്യക്തമാക്കി.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 12:10 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾക്ക് ഹിന്ദി തലക്കെട്ട് നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി കേരള ഹൈക്കോടതി തള്ളി. പുതിയ ക്രിമിനൽ നിയമങ്ങളായ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ ന്യായ സൻഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവയ്‌ക്ക് നൽകിയ ഹിന്ദി തലക്കെട്ടുകൾ ചോദ്യം ചെയ്ത് ഒരു അഭിഭാഷകൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് കേരള ഹൈക്കോടതി തള്ളിയത്.

ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് അഡ്വ.ജീവേഷ് സമർപ്പിച്ച ഹർജി തള്ളിയത്.

നിയമങ്ങളുടെ തലക്കെട്ട് അവരവർക്ക് പരിചിതമായ ഭാഷയിലായിരിക്കണമെന്ന് ആവശ്യപ്പെടാൻ പൗരന്മാർക്ക് മൗലികാവകാശമില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. നിയമനിർമ്മാണത്തിന്റെ തലക്കെട്ടായി ഹിന്ദി പേരുകൾ നൽകുന്നതിൽ നിന്ന് പാർലമെൻ്റിനെ തടയുന്ന ഒന്നും നിലവിലില്ലെന്ന് കോടതി വ്യക്തമാക്കി.

നിയമങ്ങളുടെ ഹിന്ദി പേരുകൾ ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (ജി) പ്രകാരം തൊഴിൽ ചെയ്യാനുള്ള തന്റെ മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ഈ നിയമങ്ങളുടെ ഹിന്ദി ശീർഷകങ്ങൾ ഹിന്ദിയോ സംസ്‌കൃതമോ സംസാരിക്കാത്തവരുടെ നിയമ സമൂഹത്തിന് ആശയക്കുഴപ്പവും അവ്യക്തതയും ബുദ്ധിമുട്ടും ഉണ്ടാക്കുമെന്ന് ജീവേഷ് ആരോപിച്ചു. എല്ലാ നിയമങ്ങളുടെയും ‘പ്രാമാണിക ഗ്രന്ഥങ്ങൾ ‘ ഇംഗ്ലീഷിലായിരിക്കണമെന്ന് ഭരണഘടനയുടെ 348-ാം അനുച്ഛേദം പറയുന്നുണ്ടെന്നും ഹർജിക്കാരൻ പറഞ്ഞു.

അതിനാൽ പുതിയ ക്രിമിനൽ നിയമങ്ങൾക്ക് നൽകിയ ഹിന്ദി തലക്കെട്ടുകൾ ഭരണഘടനയുടെ 348-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ഹർജിക്കാരൻ ആരോപിച്ചു.

എന്നാൽ ആർട്ടിക്കിൾ 348-ലെ ‘പ്രാമാണിക ഗ്രന്ഥങ്ങൾ'( Authoritative text ) എന്ന പദത്തിന്റെ അർത്ഥം ഒരു നിയമത്തിന്റെ ഉള്ളടക്കത്തെയോ അതിലെ വാചകങ്ങളെയോ ആണ് അർത്ഥമാക്കുന്നതെന്നും, അത് (”പ്രാമാണിക ഗ്രന്ഥങ്ങൾ’)ഒരു നിയമത്തിന്റെ തലക്കെട്ടല്ലെന്നും കോടതി നിരീക്ഷിച്ചു.

‘പ്രാമാണിക ഗ്രന്ഥങ്ങൾ’ ഇംഗ്ലീഷിൽ വേണമെന്നുള്ള ഭരണഘടനാ നിർദ്ദേശത്തിൽ, നിയമങ്ങളുടെ ഐക്യ രൂപം ഉറപ്പാക്കുക എന്നതാണ് ഭരണഘടനയുടെ കൽപ്പനയെന്ന് കോടതി വ്യക്തമാക്കി. മറിച്ച് ഹിന്ദി ഭാഷയെ താഴ്‌ത്തിക്കെട്ടുകയല്ല. കൂടാതെ നിയമങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകുന്നതിൽ നിന്ന് പാർലമെൻ്റിനെ ഒരു നിയമവും തടയുന്നുമില്ല.

അതിനാൽ, ഈ വിഷയത്തിൽ മൗലികാവകാശ ലംഘനം ഇല്ലാത്തതിനാൽ ഹർജിക്കാരന് കോടതിയെ സമീപിക്കാൻ ന്യായമായ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. ഈ വസ്തുതകളുടെ വെളിച്ചത്തിൽ കോടതി ഹർജി തള്ളി.

Tags: kerala high courtNew Criminal laws
ShareTweetSendShare

More News from this section

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies