മുംബൈ : നാലുവയസുള്ള കുഞ്ഞുങ്ങളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതിയുടെ വീട് നാട്ടുകാർ അടിച്ചു തകർത്തു .താനെയിലെ ബദ്‌ലാപൂരിലെ സ്‌കൂളിൽ വിദ്യാർത്ഥികളായ കുട്ടികളെയാണ് സ്കൂളിലെ ശുചീകരണ തൊഴിലാളിയായ 24കാരൻ ക്രൂരമായി പീഡിപ്പിച്ചത് . പ്രതിയായ അക്ഷയ് ഷിൻഡെയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു . അതിനു പിന്നാലെയാണ് രോഷാകുലരായ നാട്ടുകാർ പ്രതിയുടെ വീട് തല്ലി തകർത്തത് . കുടുംബാംഗങ്ങളെ ആക്രമിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
നേരത്തെ താനെ കോടതി ഷിൻഡെയുടെ പോലീസ് കസ്റ്റഡി ഓഗസ്റ്റ് 26 വരെ നീട്ടിയിരുന്നു. പ്രതിയെ കനത്ത സുരക്ഷയിലാണ് താനെ ജില്ലയിലെ കല്യാണിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത് . സ്‌കൂളിലെ ശുചിമുറിയിൽ വച്ചാണ് അക്ഷയ് ഷിൻഡെ പെൺകുട്ടികളെ പീഡിപ്പിച്ചത് . കഴിഞ്ഞയാഴ്ച ഇതിൽ ഒരു പെൺകുട്ടി തനിക്കുണ്ടായ അനുഭവം മാതാപിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഓഗസ്റ്റ് 17നാണ് പ്രതിയെ അധികൃതർ കസ്റ്റഡിയിലെടുത്തത്.