കാന്താരയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുമ്പോൾ ഞെട്ടാൻ പ്രേക്ഷകർ തയ്യാറായിക്കോളൂ. ചിത്രത്തിനായി കഠിന പരിശ്രമത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ഋഷഭ് ഷെട്ടി. രണ്ടാം ഭാഗത്തിന്റെ നാലാം ഘട്ട ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നോടിയായി ഋഷഭ് ഷെട്ടി പങ്കുവച്ച ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. കളരിപ്പയറ്റ് പഠിക്കുന്ന താരത്തിന്റെ ചിത്രം സമൂഹമാദ്ധ്യമ ലോകം ഏറ്റെടുത്തിരിക്കുകയാണ്.
ആദ്യ ഭാഗത്തേത് പോലെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ രണ്ടാം ഭാഗത്തിന് സാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ ഡ്യൂപ്പില്ലാതെയാണ് ഋഷഭ് കാളയോട്ടം ചെയ്തത്. കാന്താരയിലെ കാളയോട്ട രംഗങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ വ്യത്യസ്തമായി കളരിപ്പയറ്റുമായി പ്രേക്ഷകരെ ഞെട്ടിക്കാൻ എത്തുകയാണ് ഋഷഭ്.
ലോകത്തിലെ ഏറ്റവും പഴക്കമേറിയ ആയോധന കലകളിൽ ഒന്നാണ് കളരിപ്പയറ്റ്. എന്തെങ്കിലും പുതിയത് പ്രേക്ഷകരിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഋഷഭ് രണ്ടാം ഭാഗം ഒരുക്കുന്നത്. ചിത്രത്തിന്റെ നാലാം ഘട്ട ചിത്രീകരണം അടുത്താഴ്ച ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. നാലാമത്തെ ഷെഡ്യൂളിലാണ് ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നത്.
70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് കാന്താര നേടി. കാന്താരയിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരവും ഋഷഭ് ഷെട്ടി സ്വന്തമാക്കിരുന്നു.Rishab Shetty