തങ്ങളുടെ ഏറ്റവും പുതിയ വാഹനമായ അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ് വെളിപ്പെടുത്തി ഹ്യൂണ്ടായ് ഇന്ത്യ. ഡീലർഷിപ്പുകളിലും ഓൺലൈൻ പോർട്ടലിലും ബുക്കിംഗ് ആരംഭിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു. എസ്‌യുവിയുടെ ബുക്കിംഗ് തുക 25,000 രൂപയാണ്. ഹ്യുണ്ടായ് അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ് നാല് ട്രിമ്മുകളിലും ആറ്, ഏഴ് സീറ്റ് കോൺഫിഗറേഷനുകളിലുമാണ് വരുന്നത്. പെട്രോൾ, ഡീസൽ എഞ്ചിനുകളിലും ലഭ്യമാണ്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
എക്‌സിക്യൂട്ടീവ്, പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്‌നേച്ചർ ട്രിമ്മുകളിൽ അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ് ലഭ്യമാകും. ടോപ്പ്-സ്പെക്ക് സിഗ്‌നേച്ചറിന് ഔട്ട്‌ഗോയിംഗ് മോഡലിനേക്കാൾ കൂടുതൽ ഉപകരണങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും കണക്റ്റഡ് കാർ സാങ്കേതികവിദ്യയുടെയും ലെവൽ 2 ADAS സ്യൂട്ടിന്റെയും കാര്യത്തിൽ.
18 ഇഞ്ച് അലോയ് വീലുകളാണ് പുതിയ ഡിസൈനിലുള്ളത്. പിൻഭാഗത്ത്, ടെയിൽ-ലൈറ്റുകളിൽ പോലും എച്ച് ആകൃതിയിലുള്ള പാറ്റേൺ, യൂണിറ്റുകളെ ബന്ധിപ്പിക്കുന്ന എൽഇഡി ലൈറ്റ് ബാർ, പുതിയ സിൽവർ ഫിനിഷ്ഡ് ബമ്പർ എന്നിവയുണ്ട്. ബാഹ്യ പെയിൻ്റിനായി റോബസ്റ്റ് എമറാൾഡ് മാറ്റ് ഫിനിഷും ബ്രാൻഡ് അവതരിപ്പിച്ചു. മൊത്തം കളർ ഓപ്ഷനുകൾ ഒമ്പതായി ഉയർത്തി.
കൃത്യമായ വേരിയൻ്റ് ബ്രേക്ക്-അപ്പും ഇൻ്റീരിയറും പോലുള്ള അൽകാസർ ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ 160എച്ച്പി, 1.5 ലിറ്റർ ടർബോ-പെട്രോൾ, 116എച്ച്പി, 1.5 ലിറ്റർ ഡീസൽ യൂണിറ്റുകൾ ഹ്യുണ്ടായ് സ്ഥിരീകരിച്ചു. പെട്രോളിന് 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഉണ്ട്. അതേസമയം ഡീസലിന് 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ലഭിക്കുന്നു.