തൃശൂർ: തൃശൂരിൽ സിൽവർ ചാരായവുമായി യുവാവ് പിടിയിൽ. പനംകൽക്കണ്ടമിട്ടു വാറ്റിയ സിൽവർ ചാരായമാണ് എക്സൈസ് പിടിച്ചെടുത്തത്.കല്ലൂർ സ്വദേശി ഷിജോൺ ആണ് പാടൂക്കാട് നിന്നും എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ഇയാളിൽ നിന്നും 3.5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് സംഘം കണ്ടെടുത്തു. പാടൂക്കാട് തുരുത്ത് ഭാഗത്തെ വാടകവീട്ടിലാണ് പ്രതി വാറ്റ് നടത്തിയിരുന്നത്. ഇവിടെ നിന്നുമാണ് ഇയാളെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.