കൊൽക്കത്തയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മുൻ ഇന്ത്യൻ താരവും മുൻ ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയെ വിമർശിച്ച് മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ ഹസിൻ ജഹാൻ. ഗാംഗുലിയുടെ പ്രതികരണം ആദ്യ ഘട്ടത്തിൽ ചർച്ചയായിരുന്നു ഇതിന് പിന്നാലെയാണ് സംഭവം.
വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം ഒറ്റപ്പെട്ടതാണെന്ന് വിലയിരുത്തുന്ന താരത്തിലായിരുന്നു ഗാംഗുലിയുടെ ആദ്യഘട്ടത്തിലെ പ്രതികരണം. ഇന്ത്യയിൽ സ്ത്രീകൾ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗാംഗുലിയെ പോലുള്ളവർക്ക് സ്ത്രീകൾ ആസ്വദിക്കാനും സന്തോഷിപ്പിക്കാനും ഉള്ളതെന്നായിരുന്നു ഹസിൻ തുറന്നടിച്ചു.
“ഗാംഗുലിയെ പോലുള്ളവർക്ക് സ്ത്രീകൾ ആസ്വദിക്കാനും സന്തോഷിപ്പിക്കാനും ഉള്ളതാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും ഇത്തരം പീഡനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കാറുണ്ടെന്നും ബംഗാളും ഇന്ത്യയുമൊക്കെ സ്ത്രീകൾക്ക് സുരക്ഷിതമാണെന്നും പറയാനായത്.
മകൾ സുരക്ഷിതയാണല്ലോ. അതാകാം മറ്റുള്ളവരുടെ വേദന മനസിലാകാത്തത്. 2018 ൽ തന്നെ ഞാൻ നിങ്ങളെ മനസിലാക്കിയതാണ്. ഇന് ബംഗാളുകാരും മനസിലാക്കട്ടെ. നിങ്ങളൊരു നല്ല ക്രിക്കറ്ററായതുകാണ്ടു മാത്രം നല്ലൊരു മനുഷ്യനാകില്ല”—-എന്നായിരുന്നു ഹസിൻ ജഹാന്റെ പരാമർശം. ഗാംഗുലിയുടെ വീഡിയോ പങ്കുവച്ച് ഇൻസ്റ്റഗ്രാമിലായിരുന്നു കുറിപ്പിട്ടത്.
View this post on Instagram
“>
View this post on Instagram