"ആ തെറ്റ് വീണ്ടും ആവർത്തിച്ചു, പുതിയ പ്രിന്റിലും എന്റെ പേരില്ല; ആരോടും പരിഭവമില്ല": ജി. വേണു​ഗോപാൽ
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

“ആ തെറ്റ് വീണ്ടും ആവർത്തിച്ചു, പുതിയ പ്രിന്റിലും എന്റെ പേരില്ല; ആരോടും പരിഭവമില്ല”: ജി. വേണു​ഗോപാൽ

Janam Web Desk by Janam Web Desk
Aug 23, 2024, 06:16 pm IST
FacebookTwitterWhatsAppTelegram

മണിച്ചിത്രത്താഴിന്റെ റീ റിലീസ് വിശേങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇതിനിടെ ചിത്രത്തിന്റെ ടൈറ്റിൽ കാർഡുകളിൽ തന്റെ പേരില്ലാത്തതിന്റെ പരിഭവം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവക്കുകയാണ് ​ഗായകൻ ജി വേണു​ഗോപാൽ. പഴയ തെറ്റ് വീണ്ടും ആവർത്തിച്ചെന്നും ടൈറ്റിൽ കാർഡിൽ പാടിയ തന്റെ പേര് കൂടി ചേർക്കും എന്ന് പ്രതീക്ഷച്ചവർക്ക് തെറ്റ് പറ്റിയെന്നും വേണു​ഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. മണിച്ചിത്രത്താഴിന്റെ സംഗീതവുമായി ബന്ധപ്പെട്ട് നിരവധി ഓർമകളും അദ്ദേഹം പങ്കുവക്കുന്നുണ്ട്.

വേണു​ഗോപാൽ, സുജാത, കെ എസ് ചിത്ര എന്നിവർ ചേർന്നാണ് ചിത്രത്തിലെ ടൈറ്റിൽ ​ഗാനമായ ‘അക്കുത്തിക്കുത്താനക്കൊമ്പിൽ’ എന്ന ​ഗാനം ആലപിച്ചിരിക്കുന്നത്. എന്നാൽ ടൈറ്റിൽ കാർഡ് വന്നപ്പോൾ സുജാതയുടെയും കെ എസ് ചിത്രയുടെയും പേരുകൾ മാത്രമാണുള്ളത്. റീ റിലീസ് ചെയ്യുമ്പോൾ അതിൽ മാറ്റം വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായും പക്ഷേ ആ തെറ്റ് തിരുത്തിയില്ലെന്നും ​ഗായകൻ വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പൂർണരൂപം

“അങ്ങനെ ഏതാണ്ട് മുപ്പത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം മണിച്ചിത്രത്താഴിന്റെ പുതിയ ഡിജിറ്റൽ പ്രിൻ്റ് ഇറങ്ങിയിരിക്കുന്നു. പഴയ ഒരു തെറ്റ് തിരുത്തി ടൈറ്റിൽ കാർഡിൽ പാടിയ എന്റെ പേരും കൂടി ചേർക്കും എന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റ് പറ്റിയിരിക്കുന്നു. പുതിയ പ്രിൻ്റിലും എന്റെ പേരില്ല. അതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ സുരേഷ് രവീന്ദ്രനെപ്പോലുള്ള സിനിമാസ്വാദകർ കോളമുകൾ എഴുതുന്നു, എഴുതാൻ എന്നെയും നിർബ്ബന്ധിക്കുന്നു. തൽക്കാലം എനിക്കറിയാവുന്ന പിന്നാമ്പുറക്കഥ പറയാൻ ഇപ്പോൾ താൽപ്പര്യമില്ല.

“ഓർമ്മച്ചെരാതുകൾ “എന്ന എന്റെ സംഗീത സ്മരണകൾ രണ്ടാം വോള്യം ഇറങ്ങുമ്പോൾ പറയാൻ അത് ബാക്കി വയ്‌ക്കുന്നു. എന്നോട് പറഞ്ഞ ഒരു വിശദീകരണം ഇതാണ്. ” അക്കുത്തിക്കുത്താനക്കൊമ്പിൽ ” എന്ന് തുടങ്ങുന്ന ഗാനം സിനിമയിൽ മണിച്ചിത്രത്താഴിനുള്ള താക്കോൽ ഉരുക്കാനും നാഗവല്ലിയെ നാട് കാണിക്കാൻ കൊണ്ടുപോകുമ്പോഴും ഷൂട്ട് ചെയ്ത് തയ്യാറാക്കിയതാണ്. പാട്ട് കൂടി സിനിമയിൽ ഉൾപ്പെടുത്തി നോക്കിയപ്പോൾ Dr. Sunny യുടെ രംഗപ്രവേശം ഇൻ്റർവെൽ കഴിഞ്ഞ് മാത്രമേ സാധ്യമാകൂ. Sunny ഇൻ്റർവെല്ലിന് മുമ്പ് വരേണ്ടതുള്ളത് കൊണ്ട് പാട്ട് ടൈറ്റിൽ ഗാനമാക്കാൻ തീരുമാനിക്കുന്നു. എന്റെ പേര് വിട്ടു പോകുന്നു.
ഇപ്പോഴും വിട്ടു പോയി. അത്രേയുള്ളൂ.

മണിച്ചിത്രത്താഴിന്റെ സംഗീതവുമായി ബന്ധപ്പെട്ട ഓർമകൾ നിരവധിയുണ്ട്. ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടീവായ ഞാനാണ് സ്റ്റാഫ് ആർട്ടിസ്റ്റുകള് ലീവ് സാംക്ഷൻ ചെയ്യേണ്ടത്. കമ്പോസിം​ഗിന് ലീവ് എടുത്ത് പോയ രാധാകൃഷ്ണൻ ചേട്ടൻ ഒരു ഭ്രാന്തനെ പോലെയാണ് തിരിച്ചെത്തുന്നത്. ” ഞാനൊരു ആയുർവ്വേദ ചികിത്സയ്‌ക്ക് പോകുന്നു. എനിക്കീ സിനിമയിൽ നിന്നൊന്ന് രക്ഷപ്പെടണമെടാ “. വീണ്ടും മൂന്നാഴ്ച ലീവ്. ലീവ് കഴിഞ്ഞ് ചേട്ടൻ ” അവർ വിടുന്നില്ല, വീണ്ടുമിരിക്കാൻ പോവുകയാണ് ”
ഇതിലെ പാട്ടുകളുടെ ഡീറ്റയിൽസ് എല്ലാം എനിക്ക് മന:പാഠം”.

മണിച്ചിത്രത്താഴിൽ ഏറ്റവും അവസാനം റിക്കാർഡ് ചെയ്യുന്ന ഗാനവും “അക്കുത്തിക്കുത്ത് ” ആണ്. ഞാനും ചിത്രയും സുജാതയുമാണ് ഗായകർ. എന്തായാലും വർഷങ്ങൾക്ക് ശേഷം ഇറങ്ങിയ പ്രിൻ്റിൽ തെറ്റ് തിരുത്തിയിട്ടില്ല. പേരില്ല. പക്ഷേ എന്റെ ശബ്ദമുണ്ട്. ഈ ചിത്രത്തിലെ ഗാനങ്ങളുമായി ബന്ധപ്പെടുത്തുന്ന എന്റെ ഓർമകൾക്ക് പകരം വയ്‌ക്കാൻ ഒരു ടൈറ്റിൽ കാർഡിനുമാകുകയും ഇല്ല. ആരോടും പരിഭവമില്ലെന്നും ജി വേണു​ഗോപാൽ കുറിച്ചു.

Tags: facebookmanichithrathazhuG. Venugopal
ShareTweetSendShare

More News from this section

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

“വിവാഹത്തിന് 6 ലക്ഷം രൂപ കടംവാങ്ങി, അച്ഛനും ഭർത്താവും അറിഞ്ഞില്ല ; മരണത്തിന് ആരും ഉത്തരവാദികളല്ല”: റേച്ചലിന്റെ ആത്മഹ്യാകുറിപ്പ്

ചിക്കൻപീസ് അധികമായി ചോദിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

പഠിക്കാൻ എന്ന് പേരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു; ലഹരി ഉപയോ​ഗവും വിൽപ്പനയും;. യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്നും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ

Latest News

ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

ഒടുവിൽ ഇന്ത്യയിലുമെത്തി; ടെസ്ലയുടെ ആദ്യഷോറും മുംബൈയിൽ തുറന്നു, വില കേട്ട് ഞെട്ടി കാർപ്രേമികൾ

പഹൽഗാം, 26/11 മുംബൈ ഭീകരാക്രമണത്തിന് സമാനമായ ​ഗൂഢാലോചന; പാക് സ്പെഷ്യൽ ഫോഴ്‌സ് കമാൻഡോ പരിശീലനം നേടിയത് ലഷ്കർ ആസ്ഥാനത്ത്  

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies