പി.എസ് വിനോദ് രാജ് സംവിധാനം ചെയ്ത് ശിവകാർത്തികേയൻ നിർമിച്ച കൊട്ടുകാളിക്ക് തിയേറ്ററുകളിൽ വാനോളം പ്രശംസ. തമിഴ് സിനിമയുടെ വാർപ്പ് മാതൃകകളെ പൊളിച്ചടുക്കുന്ന ചിത്രത്തിൽ മലയാളി താരം അന്നാ ബെന്നും സൂരിയും കാഴ്ചവയ്‌ക്കുന്നത് മികച്ച പ്രകടനമെന്നാണ് വിലയിരുത്തൽ. സിനമയിലുട നീളം അന്നാബെന്നിന് ഒറ്റ ഡയോഗ് മാത്രമാണുള്ളത്. എന്നാൽ പ്രകടനത്തിലേക്ക് വരുമ്പോൾ സിനമയിലുടനീളം അന്നാബെന്നും സൂരിയും തമ്മിലൊരു മത്സരം കാണാമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
താഴ്ന്ന ജാതിയിൽപെട്ട യുവാവിനെ പ്രണയിക്കുന്ന യുവതിയെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ജാതിവെറിയിൽ ആഴ്ന്ന കുടുംബം ഇവളെ ബാധകൂടിയതാണെന്ന് മുദ്രകുത്തി നടത്തുന്ന അക്രമങ്ങളാണ് ചിത്രം പറയുന്നത്. ബി ശക്തിവേലിന്റെ ഛായഗ്രഹണം മികച്ച അനുഭവം സമ്മാനിക്കുന്നുവെന്നും ആരാധകർ ഒന്നടങ്കം പറയുന്നു. ഗണേഷ് ശിവയുടേതാണ് ചിത്രസംയോജനം.
ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാതെ ചിത്രം മറ്റൊരു അനുഭവം സമ്മാനിക്കുന്നുണ്ടെന്നും പ്രേക്ഷകർ വ്യക്തമാക്കുന്നു. പിഎസ് വിനോദ് രാജിന്റെ അഖ്യാനം കോളിവുഡിന് പുതിയാെരു മാനം സമ്മാനിക്കുന്നതെന്നാണ് ഏവരും സ്വരത്തിൽ പറയുന്നത്. കൂഴാങ്കലിന് ശേഷം വിനോദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊട്ടുകാളി.
“Kottukali” is a film that can posses us with its raw intensity and brutally honest portrayal of patriarchy, caste supremacy, superstition and the power of “An Adamant Girl”. It was “one hell of an experience.” @PsVinothraj @SKProdOffl pic.twitter.com/oII0LnnmBD
— Kotravai (கொற்றவை) (@kotravai_n) August 22, 2024