കൊൽക്കത്തയിൽ ട്രെയിനി ഡോക്ടറെ ബലാത്സം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് നാട് മുഴുവൻ തെരുവിലിറങ്ങിയതിന് പിന്നാലെ നഗരത്തെ ഞെട്ടിച്ച് മറ്റൊരു സംഭവം. നടുറോഡിൽ ആക്രമണത്തിനിരയായി ബംഗാളി നടി പായൽ മുഖർജി. കൊൽക്കത്തയിലെ സൗത്തിലെ സർദാൻ അവന്യൂവിൽ ഇന്ന് രാത്രിയാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
ഒരു ബൈക്ക് യാത്രികൻ കാറിൽ വന്നിടിക്കുകയും പിന്നീട് തന്നോട് കാറിന്റെ ഗ്ലാസ് താഴ്‌ത്താനും ആവശ്യപ്പെട്ട് ആക്രമിച്ചെന്നുമാണ് നടിയുടെ വെളിപ്പെടുത്തൽ. ഇവർ ജീവനിൽ ഭയന്ന് ഗ്ലാസ് താഴ്‌ത്തിയില്ല. പിന്നാലെ യുവാവ് ഇത് മുഷ്ഠി ചുരുട്ടി ഇടിച്ചു തകർത്തു. ചില്ല് നടിയുടെ മുഖത്തും ശരീരത്തിലും തെറിച്ചു.
Bengali actress Payel Mukherjee got attacked by a man in Southern Avenue – a very posh area in Kolkata.
This is the condition of women in the so-called “safest state” under the only woman CM of India. pic.twitter.com/cFSxho414o
— BALA (@erbmjha) August 23, 2024
എന്നാൽ പൊലീസ് ഉടൻ സ്ഥലത്തെത്തി നടപടി സ്വീകരിച്ചതായി പായൽ പറഞ്ഞു. ഫെയ്സ് ബുക്ക് ലൈവിൽ നടി കരഞ്ഞുകൊണ്ട് പറഞ്ഞു. നഗരത്തിൽ ഒരു മിനിമം സുരക്ഷ പോലുമില്ലെന്നും താനും ബാലാത്സംഗത്തിന് ഇരയാകേണ്ടി വരുമായിരുന്നുവെന്നും അവർ കണ്ണീർ തുടച്ചുകൊണ്ടു ചോദിച്ചു. ബൈക്ക് യാത്രികനെ പൊലീസ് പിടികൂടിയിട്ടുണ്ട്.