കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനങ്ങൾ ഓടിക്കാനുള്ള ലൈസെൻസ് ടെസ്റ്റുകളുടെ രീതികളിൽ പരിഷ്കരണം വരുത്തി ആഭ്യന്തര മന്ത്രാലയം. ഇനി മുതൽ ആറ് കാര്യങ്ങളിൽ ഘട്ടം ഘട്ടമായുള്ള പരിശോധനകൾക്ക് ലൈസൻസിന് അപേക്ഷിച്ചയാൾ വിധേയനാകേണ്ടിവരും
കൃത്യമായി സീറ്റ് ബെൽറ്റ് ധരിക്കൽ, വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക, നടപ്പാതയോട് ചേർന്നുള്ള പാർക്കിംഗ് സ്ഥലങ്ങളിൽ കൃത്യമായി നിർത്തുക, ചുവന്ന ലൈറ്റിൽ നിർത്തുക, പരിമിതമായ സ്ഥലത്ത് നിന്ന് വാഹനം തിരിക്കുക, ഡ്രൈവിങ്ങിന്റെ തുടക്കത്തിലും ഓടിക്കൊണ്ടിരിക്കുമ്പോഴും മാനുവൽ ട്രാൻസ്മിഷൻ ഉപയോഗിക്കുക എന്നീ ആറു കാര്യങ്ങളിലാണ് ഘട്ടം ഘട്ടമായുള്ള പരിശോധനകൾ ആവശ്യമുള്ളത്.
മൊത്തം 100 മാർക്കിൽ 75 ശതമാനം ലഭിച്ചില്ലെങ്കിൽ അപേക്ഷകൻ പരീക്ഷയിൽ പരാജയപ്പെട്ടതായി കണക്കാക്കുമെന്നും അധികൃതര്‍ അറിയിച്ചു. പുതിയ പരിഷ്‌കാരങ്ങൾ വന്നതോടെ ലൈസൻസ് ടെസ്റ്റ് കൂടുതൽ സങ്കീർണമായി മാറിയിരിക്കുകയാണ്.