കീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ തന്റെ സമൂഹ മാദ്ധ്യമ പേജായ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത് യുക്രെയ്‌ൻ പ്രസിഡന്റ് സെലൻസ്കി. അപ്‌ലോഡ് ചെയ്‌ത് മണിക്കൂറുകൾക്കുള്ളിൽ ചിത്രങ്ങൾ 1 മില്യൺ ലൈക്കുകൾ നേടി. ഒപ്പം അദ്ദേഹത്തിന്റെ ഏറ്റവും പോപ്പുലർ പോസ്റ്റായി അവ മാറുകയും ചെയ്തു.
ഇന്ത്യയും യുക്രെയിനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഞങ്ങളുടെ കൂടിക്കാഴ്ച സുപ്രധാനമാണെന്ന തലക്കെട്ടോടെയാണ് സെലൻസ്കി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. മോദിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് മുൻപ് സെലൻസ്‌കിയുടെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റഗ്രാം പോസ്റ്റിന് 780,000 ലൈക്കുകളാണ് ലഭിച്ചിട്ടുള്ളത്. എന്നാൽ മോദിയുമൊത്തുള്ള പുതിയ പോസ്റ്റിന് മണിക്കൂറുകൾക്കുള്ളിൽ 1 ദശലക്ഷം ലൈക്കുകൾ കവിഞ്ഞു.
പല ലോകനേതാക്കളും മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഇത്തരത്തിലുള്ള ആശ്ചര്യമായ മാറ്റം പ്രകടമാണെന്നതും ശ്രദ്ധേയമാണ്. മാത്രമല്ല സമൂഹ മാദ്ധ്യമങ്ങളിൽ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രത്തലവൻ കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.















