ഫ്രാങ്ക്ഫർട്ട്: ജർമ്മനിയിലെ പടിഞ്ഞാറൻ നഗരമായ സോളിംഗനിൽ ഒരു ആഘോഷ പരിപാടിക്കിടെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച രാത്രി 9.40 ഓടെയാണ് സംഭവം. അക്രമിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നും അക്രമിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇരകളെയും സാക്ഷികളെയും ഇപ്പോൾ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.