കന്യാകുമാരി: കന്യാകുമാരിയിൽ ത്രിവേണി സംഗമം പ്രദേശത്ത് കടലിൽ വൻതോതിൽ മത്സ്യങ്ങൾ ചത്ത് പൊങ്ങി. മാൽവൻ ഇനം മത്സ്യങ്ങളെയാണ് കൂട്ടമായി ചത്ത നിലയിൽ കണ്ടെത്തിയത്
കന്യാകുമാരിയിൽ മൂന്ന് കടലുകൾ സംഗമിക്കുന്ന ത്രിവേണി സംഗമം മേഖലയിലാണ് ഈ മത്സ്യ നാശം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കടലിൽ നിരവധി മത്സ്യങ്ങൾ ചത്തു പൊങ്ങിയപ്പോൾ നിരവധി ചത്ത മീനുകൾ തീരത്ത് അടിഞ്ഞിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ മുതൽ കന്യാകുമാരിയിൽ കടൽ ഒരു വശത്ത് പ്രക്ഷുബ്ധമായും മറുവശം പിൻവലിഞ്ഞും നിൽക്കുകയാണ് എന്നായിരുന്നു റിപ്പോർട്ടുകൾ. കടൽ വെള്ളം വളരെ തണുത്തതായിരുന്നെന്നും അതിനാലാകാം ഇങ്ങിനെ നിരവധി മത്സ്യങ്ങൾ ചത്തുപൊങ്ങിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതും വായിക്കുക
കടലിൽ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികൾ തിരിച്ച് കരയിൽ എത്തിയപ്പോൾ ആഴക്കടലിൽ നിരവധി മത്സ്യങ്ങൾ ചത്തുപൊങ്ങിയാതായി പറയുന്നു. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസം കന്യാകുമാരി ബീച്ചിൽ മത്സ്യം ഒലിച്ചുപോയതിനെത്തുടർന്ന് പ്രദേശത്ത് വൻതോതിലുള്ള പരിഭ്രാന്തിയുണ്ടായി .
അതേ സമയം കനത്ത മഴയ്‌ക്ക് പിന്നാലെ കന്യാകുമാരി കടലിൽ ജല നിരപ്പ് നന്നേ താഴ്ന്ന നിലയിലായിരുന്നു . കടൽവെള്ളം താഴ്ന്നതിനെ തുടർന്ന് വിവേകാനന്ദപ്പാറയിലേക്കുള്ള ബോട്ട് ഗതാഗതം താത്കാലികമായി നിർത്തിവച്ചു. തുടർച്ചയായി ആറ് ദിവസം നിർത്തി വെച്ച ബോട്ട് സർവീസ് ഇന്നാണ് പുനരാരംഭിച്ചത്. ഒരാഴ്ചയ്‌ക്ക് ശേഷം ഇന്ന് പതിവുപോലെ രാവിലെ 7.45 ന് ടൂറിസ്റ്റ് ബോട്ട് സർവീസ് ആരംഭിച്ചു. ടൂറിസ്റ്റ് ബോട്ടിൽ കയറാൻ ഫെറി ഗേറ്റിൽ നീണ്ട ക്യൂവായിരുന്നു.















