തിരുവനന്തപുരം: ബംഗാളി നടിയുടെ വെളുപ്പെടുത്തലിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ ബോർഡ് നീക്കം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന ബോർഡ് നീക്കം ചെയ്ത വാഹനം വയനാട്ടിൽ നിന്ന് കൊണ്ട് പോയിട്ടുണ്ട്.
ബംഗാളി നടിയുടെ ആരോപണം പുറത്തുവന്നതിന് പിന്നാലെ രഞ്ജിത്ത് വയനാട്ടിലെ റിസോർട്ടിലേക്കാണ് പോയത്. ഇവിടെ നിന്നാണ് വാഹനത്തിന്റെ ബോർഡ് നീക്കം ചെയ്തിരിക്കുന്നത്. രഞ്ജിത്ത് റിസോർട്ടിലുണ്ടെന്ന് അറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധം കനത്തോടെ രഞ്ജിത്ത് തിരികെ കോഴിക്കോടേക്ക് വന്നുവെന്നാണ് വിവരം.
രാജി ആവശ്യപ്പെട്ടിട്ടുള്ള പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ രഞ്ജിത്തിന്റെ കോഴിക്കോടുള്ള വീട്ടിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.















