ഹേമ കമ്മിഷൻ റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ച ഓൺലൈൻ മാദ്ധ്യമങ്ങളെ പരിഹസിച്ച് നടൻ ഷൈൻ ടോം ചാക്കോ. വയനാട്ടിലെ വിഷയം ഇപ്പോൾ മാദ്ധ്യമങ്ങൾ മറന്നുവെന്നായിരുന്നു നടന്റെ പ്രതികരണം.
“വയനാട്ടിലെ വിഷയമൊക്കെ ഔട്ട്ഓഫ് ഫാഷൻ ആയിപോയില്ലേ മാദ്ധ്യമങ്ങൾക്ക്. അവിടെ പത്തിരുന്നൂറ്റമ്പത് പേർ മരിച്ചതൊക്കെ വലിയ ഔട്ട് ഓഫ് ഫാഷൻ ആയി പോയി.. മാദ്ധ്യമങ്ങൾ പണ്ടിതുപോലെ ചൂടുള്ള വാർത്തയുടെ പിറകെ പോയത് ഓർമയുണ്ട്. അന്ന് കോയമ്പത്തൂര് വരെ പോയ കഥകളൊക്കെ..”- ഷൈൻ ടോം ചാക്കോ പ്രതികരിച്ചു.
സ്ത്രീകൾ പീഡനം നേരിടുന്നുണ്ടെങ്കിൽ അക്കാര്യം പീഡിപ്പിക്കുന്നവരോട് ചോദിക്കണം, തന്നോടല്ല ഇത് അന്വേഷിക്കേണ്ടതെന്നും നേരത്തെ താരം പ്രതികരിച്ചിരുന്നു. താൻ ആരെയും പീഡിപ്പിച്ചിട്ടില്ല. പീഡിപ്പിക്കുന്നത് കണ്ടിട്ടുമില്ല, ഒരു സ്ത്രീ പീഡനത്തിന് ഇരയാവുന്ന ഘട്ടം വന്നാൽ അയാളുടെ കരണം നോക്കിയൊന്ന് കൊടുത്താൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂവെന്നും ഷൈൻ ടോം ചാക്കോ ചോദിച്ചിരുന്നു.















