ചലച്ചിത്ര മേഖലയില്‍ നിന്ന് തനിക്കും ദുരനുഭവങ്ങളുണ്ടെന്ന് നടി ഉര്‍വശി. എന്നാൽ തന്റെ കതകിൽ വന്ന് മുട്ടാൻ ആരെയും അനുവദിച്ചിട്ടില്ലെന്നും ഉർവശി പറഞ്ഞു.
‘ റൂമിലെത്തുന്നത് വരെ സുരക്ഷിതരാണ്. റൂമിലെത്തിയാല്‍ കൂടെ ആളിനെ താമസിപ്പിക്കണം. പരിയമില്ലാത്ത ഒരുപാട് പേരെത്തുന്ന മേഖലയാണ്. പൊതുജീവിതത്തില്‍ കാണുന്നതായിരിക്കില്ല ഒരോരുത്തരുടെയും വ്യക്തിത്വം. ഒരാളെ തനിച്ച് ഒരു റൂമില്‍ പോയി കാണുമ്പോള്‍ ഒപ്പം ആരെയെങ്കിലും കൂട്ടണം .
എനിക്ക് ചോദിക്കാനും പറയാനും ആളുകൾ ഉണ്ടായിരുന്നു . ഞാന്‍ സിനിമയില്‍ വന്നകാലം മുതല്‍ പേഴ്സണല്‍ സ്റ്റാഫുകളെ കൊണ്ടുവരുമായിരുന്നു. എന്‍റെ ചേച്ചിമാര്‍, അമ്മ , അച്ഛന്‍, അങ്കിള്‍ ഇവരൊക്കെ ഇടയ്‌ക്കിടെ വന്നു നോക്കാറുണ്ടായിരുന്നു. ചോദിക്കാനും പറയാനും ആളുള്ളതുകൊണ്ടാകും എനിക്കൊന്നും സംഭവിച്ചില്ല. എങ്ങനെയെങ്കിലും സിനിമയില്‍ അഭിനിയിച്ചിട്ട് വന്നാല്‍ മതി എന്ന് പറഞ്ഞ് എന്നെ ഇറക്കിവട്ടതല്ല. ഞാന്‍ പ്രതികരിക്കുമെന്ന ഭയം അത്തരക്കാര്‍ക്കുണ്ടായിരുന്നു. റിപ്പീറ്റ് ചെയ്ത് ഷോട്ടുകൾ എടുപ്പിച്ച അനുഭവമുണ്ടായിട്ടുണ്ട് . എന്നാൽ എന്റെ കതകിൽ വന്ന് മുട്ടാൻ ഞാൻ ആരെയും അനുവദിച്ചിട്ടില്ല. അങ്ങനെ സംഭവിച്ചാൽ ദുരനുഭവം സംഭവിക്കാൻ പോകുന്നത് അവർക്കാണ് എന്ന് അറിയാവുന്നത് കൊണ്ടാണ്.“- ഉർവശി പറഞ്ഞു.















