വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് സുധീർ. കരിയറിന്റെ ഇടയ്‌ക്ക് ക്യാൻസർ ബാധിച്ച സുധീർ അതിനെയെല്ലാം അതിജീവിച്ചാണ് മുന്നോട്ട് പോകുന്നത് . തന്റെ വിശേഷങ്ങളൊക്കെ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്‌ക്കാറുണ്ട്.
ഇപ്പോഴിതാ സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തിൽ നേരിട്ട ശാരീരിക പീഡനത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ഭാര്യ പ്രിയയും പങ്കെടുത്ത അഭിമുഖത്തിലാണ് ഒരു സ്ത്രീ മൂന്ന് വർഷം ദുരുപയോഗം ചെയ്തുവെന്ന് തുറന്ന് പറഞ്ഞത്.
‘ മൂന്ന് വർഷം ഒരു സ്ത്രീ എന്നെ അവരുടെ കീപ്പ് ആയി കൊണ്ടു നടന്നു. എനിക്ക് ഇഷ്ടം പോലെ പൈസ തന്നു. വലിയൊരു ആളാണ്. അവരുടെ കീഴിൽ ജോലി ചെയ്യുകയായിരുന്നു ഞാൻ. ആ സമയത്ത് എനിക്ക് പടമൊന്നും ഇല്ലായിരുന്നു. അവരുടെ സാമ്പത്തിക കാര്യങ്ങളും മറ്റും നോക്കിയിരുന്നതും ഞാനാണ്. പക്ഷെ ചതിയായിരുന്നു . കുറേ കഴിഞ്ഞപ്പോൾ അവർ എന്നെ തേച്ചു, എന്നെ ഒഴിവാക്കി വിട്ടു. ഞാൻ ഇത് ആരോട് പറയും? എനിക്കാര് നീതി തരും? കോടതിയിൽ പറഞ്ഞാൽ എനിക്ക് നീതി കിട്ടുമോ? എന്റെ ഭാര്യയുടെ മുന്നിൽ വച്ചാണ് ഞാനിത് പറയുന്നത്. ‘ സുധീർ പറഞ്ഞു. സ്ഥലം എഴുതി തരാം പുള്ളിയെ വിട്ടു കൊടുക്കുമോയെന്ന് അവർ ചോദിച്ചതായി ഭാര്യ പ്രിയയും അഭിമുഖത്തിൽ പറഞ്ഞു.















