നടി സാമന്ത റൂത്ത് പ്രഭു തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. സൗഹൃദം’ ‘ബന്ധങ്ങൾ’ എന്നിവയെക്കുറിച്ചുള്ള ഒരു നിഗൂഢ പോസ്റ്റാണ് താരം പങ്കിട്ടിരിക്കുന്നത്. സാമന്തയുടെ മുൻ ഭർത്താവ് നടൻ നാഗ ചൈതന്യയുടെയും നടി ശോഭിത ധൂലിപാലിന്റെയും വിവാഹനിശ്ചയം അടുത്തിടെയാണ് നടന്നത്. വിവാഹ നിശ്ചയം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോഴാണ് സാമന്തയുടെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി. താരം പങ്കുവച്ച ഓരോ വാക്കിന്റെയും അർത്ഥം ചികഞ്ഞെടുക്കുകയാണ് ആരാധകർ.
“ഒരുപാട് ആളുകൾ സൗഹൃദങ്ങളെയും ബന്ധങ്ങളെയും പരസ്പരവിരുദ്ധമായി കാണുന്നു എന്നത് ഞാൻ സമ്മതിക്കുന്നു. നിങ്ങൾ നൽകുന്നു, ഞാൻ കൊടുക്കുന്നു. എന്നാൽ, മറ്റൊരാൾക്ക് തിരികെ നൽകാൻ കഴിയില്ല എങ്കിലും ചിലപ്പോൾ സ്നേഹം നിങ്ങളെ കൊടുക്കാൻ കാരണമാകുമെന്ന് വർഷങ്ങൾകൊണ്ട് ഞാൻ മനസ്സിലാക്കി. നിങ്ങൾ കൊടുക്കുന്നതിൽ നിന്നാണ് ഇത് വരുന്നത്. ഞാൻ തരുന്നു, നിങ്ങൾക്ക് തിരികെ നൽകാൻ കഴിയുന്നതുവരെ ഞാൻ നൽകുന്നു. തിരിച്ചും. സ്നേഹം ഒരു ത്യാഗമാണ്. എനിക്ക് തിരികെ പകരാൻ ഇല്ലാതിരുന്നപ്പോഴും സ്നേഹം എന്നിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന ആളുകൾക്ക് നന്ദി.” -എന്നാണ് സാമന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത്.
നാഗ ചൈതന്യയുടെ വിവാഹനിശ്ചയം കഴിഞ്ഞതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ സാമന്ത പങ്കുവച്ച ഒരു ചിത്രവും അടുത്തിടെ വൈറൽ ആയിരുന്നു. അതിൽ ഏറെ നിഗൂഢതകൾ ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്. അതിനു കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത് സാമന്ത ധരിച്ചിരിക്കുന്ന വസ്ത്രത്തിലെ വാചകവും ഫോട്ടോയ്‌ക്ക് നൽകിയിരിക്കുന്ന ബാഗ്രൗണ്ട് ഗാനവുമാണ്.
“സമാധാനത്തിന്റെയും നിശ്ശബ്ദതയുടെയും മ്യൂസിയം” എന്നതാണ് സാമന്ത ധരിച്ചിരിക്കുന്ന ടീഷർട്ടിലെ വാചകം. മാത്രവുമല്ല, താരം തന്റെ നടുവിരലാണ് നെറ്റിയിൽ തൊട്ടു പിടിച്ചിരിക്കുന്നതെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു.















