നടൻ തെറി വിളിച്ചത് 'പീഡന'മാക്കി; സഹപാഠിയുടെ നഗ്നദൃശ്യം പകർത്തിയതിന് യൂണിവേഴ്സിറ്റി പുറത്താക്കി; രേവതി സമ്പത്തിനെതിരെ അഖിൽ മാരാർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

നടൻ തെറി വിളിച്ചത് ‘പീഡന’മാക്കി; സഹപാഠിയുടെ നഗ്നദൃശ്യം പകർത്തിയതിന് യൂണിവേഴ്സിറ്റി പുറത്താക്കി; രേവതി സമ്പത്തിനെതിരെ അഖിൽ മാരാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2024, 04:43 pm IST
FacebookTwitterWhatsAppTelegram

നടി രേവതി സമ്പത്തിനെതിരെ അഖിൽ മാരാർ. രേവതി വർഷങ്ങൾക്ക് മുൻപ് ഉന്നയിച്ച പീഡന ആരോപണത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങളും രേവതിയുടെ പശ്ചാത്തലവുമാണ് അഖിൽ മാരാർ ചൂണ്ടിക്കാട്ടിയത്. ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രേവന്തി സമ്പത്ത് ചൈനയിൽ ഉന്നതപഠനത്തിന് പോയപ്പോൾ അവിടെയൊരു സഹപാഠിയുടെ ന​ഗ്നവീഡിയോ പകർത്തിയതിന് സർവകലാസാലയിൽ നിന്ന് പുറത്തായ വ്യക്തിയാണെന്ന് അഖിൽ മാരാർ ആരോപിച്ചു. കൂടാതെ 2021ൽ രേവതി സമ്പത്ത് പുറത്തുവിട്ട പീഡിപ്പിച്ചവരുടെ ലിസ്റ്റിൽ അകപ്പെട്ട ടെലിവിഷൻ താരം ഷിജു അടക്കമുള്ളവർ നിരപരാധികളാണെന്നും അഖിൽ മാരാർ പറയുന്നു.

“2021ൽ രേവതി സമ്പത്ത് സമൂഹമാദ്ധ്യത്തിലൂടെ പുറത്തുവിട്ട പീഡിപ്പിച്ചവരുടെ ലിസ്റ്റിൽ ഒരാളായിരുന്നു ഷിജു. അദ്ദേഹം ബി​ഗ്ബോസ് താരവും ടെലിവിഷൻ ആർട്ടിസ്റ്റുമാണ്. 12 പേരുടെ ലിസ്റ്റായിരുന്നു രേവതി സമ്പത്ത് പുറത്തുവിട്ടത്. അതിൽ ഷിജുവുമുണ്ടായിരുന്നു. ലിസ്റ്റ് പുറത്തുവിട്ടതിന് ശേഷം മൂന്ന് ദിവസത്തേക്ക് രേവതി സമ്പത്ത് നിശബ്ദത പാലിച്ചു. ഈ മൂന്ന് ദിവസത്തിനിടയിൽ ലിസ്റ്റിലുണ്ടായിരുന്ന പലരുടെയും ജീവിതം താറുമാറായി. 12 പേരിൽ ഒരാളുടെ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു. നടൻ ഷിജുവിന്റെ വീട്ടിലും വലിയ രീതിയിൽ പ്രശ്നങ്ങളുണ്ടായി. ഷിജുവിന്റെ മക്കൾ ഉൾപ്പെടെ പ്രയാസത്തിലായി. നാലാം ദിവസം രേവതി സമ്പത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടു.

തന്നെ ബലാത്സം​ഗം ചെയ്തവരല്ല ലിസ്റ്റിലുള്ളതെന്നും പല സാഹചര്യങ്ങളിലായി തനിക്ക് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കുകയും തന്നോട് അസഭ്യം പറയുകയും ചെയ്തവരാണ് ലിസ്റ്റിലെ ചിലർ എന്ന് രേവതി സമ്പത്ത് വ്യക്തമാക്കി.

രേവതി സമ്പത്തിനെ കാസ്റ്റ് ചെയ്ത ഒരു സിനിമയുടെ ​ഷൂട്ടിം​ഗ് ഭുവനേശ്വറിൽ നടക്കുന്നതിനിടെയായിരുന്നു നടൻ ഷിജുവിനെതിരെ ഉന്നയിച്ച ആരോപണത്തിന് ആധാരമായ പ്രശ്നമുണ്ടാകുന്നത്. വളരെ ചെറിയൊരു സിനിമയായിരുന്നതിനാൽ രേവതി സമ്പത്തിനും മറ്റ് ആർട്ടിസ്റ്റുകൾക്കും പരിമിതമായ താമസസൗകര്യമാണ് ഏർപ്പെടുത്തിയിരുന്നത്. നടൻ ഷിജു അടക്കമുള്ളവരും രേവതി സമ്പത്തും താമസിച്ചിരുന്നത് സമാന സൗകര്യത്തിലുള്ള മുറികളിലായിരുന്നു. സിനിമയിലെ ഏറ്റവും സീനിയറായ ഒരു ആർട്ടിസ്റ്റിന് മാത്രമാണ് സ്റ്റാർ ഹോട്ടലിൽ സൗകര്യമൊരുക്കിയരുന്നത്.

അതേ ഹോട്ടലിൽ തന്നെ താമസം ഒരുക്കി നൽകണമെന്ന് ആവശ്യപ്പെട്ട് രേവതി സമ്പത്ത് പ്രശ്നമുണ്ടാക്കി. ഇത് വലിയ തർക്കമായി മാറി. ഷൂട്ടിനെ ബാധിച്ചു. തുടർന്ന് ഇക്കാര്യം സംസാരിക്കാനായി രേവതിയെ ഷിജു സമീപിച്ചു. ചർച്ചകൾക്കൊടുവിൽ ഷിജുവിനോട് രേവതി ചോദിച്ചത് ഇതെല്ലാം പറയാൻ താൻ ആരാണെന്നായിരുന്നു. പ്രകോപിതനായ ഷിജു രേവതിയെ തെറി പറയുകയും ​ഗെറ്റ് ഔട്ട് അടിക്കുകയും ചെയ്തു. ഇതാണ് ഷിജുവിനെതിരായ “പീഡനാരോപണം”.

ഇത്തരത്തിലാണ് ഇവർ ഓരോ ആരോപണങ്ങൾ പീഡനത്തിന്റെ പേരിൽ ഉന്നയിക്കുന്നത് എങ്കിൽ അത് മോശം പ്രവണതയാണ്. സിനിമാ മേഖലയിൽ നീതി നിഷേധിക്കപ്പെടുന്ന, ലൈം​ഗിക ചൂഷണങ്ങൾക്ക് വിധേയരാകുന്ന സ്ത്രീകൾക്കും അവരുടെ പരാതികൾക്കും കളങ്കം സൃഷ്ടിക്കാനേ ഇത്തരം ആരോപണങ്ങൾ വഴിയൊരുക്കൂ. സിദ്ദിഖിനെതിരായ ആരോപണത്തിന്റെ വസ്തുത അറിയില്ല. സിദ്ദിഖ് ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ ജയിലിൽ പോവുക തന്നെ വേണം. പക്ഷെ, പീഡിപ്പിച്ചെന്ന വാക്ക് അർത്ഥം അറിയാതെ പലയിടത്തും പ്രയോ​ഗിക്കുന്നത് ഒരുപാട് ജീവിതങ്ങൾ തകർക്കും”- അഖിൽ മാരാർ പറഞ്ഞു.

Tags: AKHIL MARARHema CommitteeRevathy Sampath
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies