സൽമാൻ ഖാനോടൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി നടിയും ലോക്സഭാ എംപിയുമായ കങ്കണ റണാവത്. രണ്ട് സിനിമയിൽ അഭിനയിക്കാൻ സൽമാൻ നേരിട്ട് വിളിച്ചിരുന്നുവെന്നും എന്നാൽ തനിക്ക് പോകാൻ താൽപ്പര്യം ഇല്ലായിരുന്നുവെന്നും കങ്കണ പറഞ്ഞു. ബജ്‌രംഗി ഭായ്ജാൻ, സുൽത്താൻ എന്നീ ചിത്രങ്ങളാണ് നിരസിച്ചതെന്ന് കങ്കണ വെളിപ്പെടുത്തി.
തന്റെ പുതിയ സിനിമകൾ പുറത്തിറങ്ങുമ്പോൾ കാണാമെന്ന് സൽമാൻ തനിക്ക് ഉറപ്പ് തരും. എന്നിട്ട്, – ഞങ്ങളുടെ കോമൺ സുഹൃത്തിനോട് ആ സിനിമ പോയി കണ്ട് അഭിപ്രായം തന്നോട് വന്ന് പറയണമെന്ന് പറയും. ആ സുഹൃത്ത് ഒരു ദിവസം എന്നോട് അക്കാര്യം തുറന്നുപറഞ്ഞു.
നീ പോയി അവളുടെ സിനിമ കാണണമെന്നും ചിത്രത്തിൽ അവൾ എന്താണ് ചെയ്തുവച്ചിരിക്കുന്നതെന്ന് എന്നോട് വന്ന് പറയണമെന്നും സൽമാൻ പറഞ്ഞതായി ആ സുഹൃത്ത് എന്നോട് പറഞ്ഞു. പിന്നീട് സൽമാൻ തന്നെ ഫോണിൽ വിളിച്ച് സിനിമ നന്നായിട്ടുണ്ടെന്ന് പറഞ്ഞു. നിങ്ങൾ ആ സിനിമ കണ്ടോ എന്ന് താൻ അദ്ദേഹത്തോട് ചോദിച്ചു. ഇല്ലെന്നായിരുന്നു സൽമാന്റെ മറുപടി. എന്തൊക്കെ ആയാലും ഇപ്പോഴും സൽമാനുമായി താൻ സംസാരിക്കാറുണ്ട്.
സൽമാന്റെ ചിത്രത്തിന് പുറമേ, സഞ്ജുവിൽ അഭിനയിക്കാൻ രൺബീർ കപൂറും തന്നോട് അഭ്യർത്ഥിച്ചിരുന്നു. പക്ഷേ ആ പ്രോജക്ട് ചെയ്യാനും താൻ തയ്യാറായില്ല. അക്ഷയ് കുമാറിന്റെ ചിത്രത്തിലും തന്നെ വിളിച്ചിരുന്നു. എന്നാൽ പോകാൻ സാധിച്ചില്ല. എന്തോ പ്രശ്നം ഉള്ളതുകൊണ്ടാണ് തന്നോടൊപ്പം അഭിനയിക്കാത്തതെന്ന് അക്ഷയ് കുമാർ തന്നെ കാണുമ്പോൾ എപ്പോഴും പറയാറുണ്ടെന്നും കങ്കണ പറഞ്ഞു.















