തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ നാടും നഗരവും അമ്പാടിയാകാൻ മണിക്കൂറുകൾ മാത്രം ബാക്കി. കൃഷ്ണന്റെയും രാധയുടെയുമൊക്കെ വേഷങ്ങളിൽ പൊന്നോമനകളെ അണിയിച്ചൊരുക്കാനുളള തയ്യാറെടുപ്പിലാണ് ഹൈന്ദവ ഭവനങ്ങൾ.
കിരീടവും മയിൽപീലിയും ഓടക്കുഴലുമൊക്കെ തയ്യാറാക്കിക്കഴിഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ നഗരവീഥികളിലും നാട്ടുവഴികളിലും ഉണ്ണിക്കണ്ണന്മാരും രാധയും ഗോപികമാരുമൊക്കെ നിറയും. അങ്ങനെ നാടും നഗരവും അമ്പാടിയാകും.
കൃഷ്ണന്റെയും രാധയുടെയുമൊക്കെ വേഷങ്ങളണിഞ്ഞ് നിൽക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ janam വെർച്വൽ അമ്പാടിയിലേക്ക് അയയ്‌ക്കാം. നിങ്ങളുടെ പൊന്നോമനകളുടെ മനോഹര ദൃശ്യങ്ങൾ ലോകം മുഴുവൻ കാണാൻ അവസരമൊരുക്കുകയാണ് ജനം ടിവി.
ലഭിക്കുന്ന ദൃശ്യങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്നവ ജൻമാഷ്ടമി ദിനത്തിൽ ജനം ടിവിയിൽ സംപ്രേഷണം ചെയ്യും. 8111993553 എന്ന വാട്‌സ്ആപ്പ് നമ്പരിലാണ് ദൃശ്യങ്ങൾ അയച്ചുനൽകേണ്ടത്.















