പാലക്കാട്: അട്ടപ്പാടിയിൽ മരം വീണ് വനവാസി യുവാവ് മരിച്ചു. അട്ടപ്പാടി ആനക്കൽ സ്വദേശി വീരൻ (43) ആണ് മരിച്ചത്.
പ്ലാവ് മുറിച്ച് മാറ്റുമ്പോൾ, മുറിഞ്ഞ പ്ലാവ് സമീപത്തെ, കമുകിൽ വീഴുകയും കമുക് ഒടിഞ്ഞ് ഇയാളുടെ തലയിൽ വീഴുകയുമായിരുന്നു.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് . പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.















