ചെന്നൈ: മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടിയും ബിജെപി നേതാവുമായ നമിത വങ്കവാലയോടും ഭർത്താവിനോടും ക്ഷേത്ര അധികൃതർ അപമര്യാദയായി പെരുമാറിയെന്നാരോപണം. ദർശനത്തിനെത്തിയ താരത്തോട് ഹിന്ദുവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിക്കാനാണ് ആവശ്യപ്പെട്ടതെന്ന് അവർ പറഞ്ഞു. രാജ്യത്ത് ദർശനം നടത്തിയ ഒരു ക്ഷേത്രത്തിലും ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായിട്ടില്ലെന്ന് താരം പറയുന്നു.
താൻ ഹിന്ദുവായാണ് ജനിച്ചതെന്നും തിരുപ്പതി ഭഗവാന്റെ സന്നിധിയിലായിരുന്നു വിവാഹമെന്നും നമിത പറഞ്ഞു. ഭഗവൻ കൃഷ്ണന്റെ പേരാണ് മകന് നൽകിയത്. എന്റെ വിശ്വാസവും മതവും തെളിയിക്കാൻ ക്ഷേത്ര അധികൃതർ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതിന് പുറമേ വളരെ പരുഷമായാണ് പെരുമാറിയതെന്നും അവർ കൂട്ടിച്ചേർത്തു.
നമിതയുടെ ആരോപണം തള്ളി ക്ഷേത്ര അധികൃതർ രംഗത്തെത്തി. മാസ്ക് ധരിച്ചാണ് താരമെത്തിയതെന്നും അതിനാലാണ് നമിതയെയും ഭർത്താവിനെയും തടഞ്ഞതെന്നും ക്ഷേത്രത്തിലെത്തുന്നവരോട് ചോദിക്കുന്നത് പതിവാണെന്നും ക്ഷേത്രത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഹിന്ദു വിശ്വാസിയാണെന്ന് വ്യക്തത വന്നതോടെ നെറ്റിയിൽ കുങ്കുമം കൊണ്ട് അഭിഷേകം ചെയ്ത് ദർശനത്തിന് കടത്തിവിട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
20 മിനിറ്റോളം കാത്തിരുന്നാണ് ക്ഷേത്രദർശനം അനുവദിച്ചതെന്നും ശരിയായ രീതിയിൽ ചോദിക്കാൻ മാർഗമുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥന്റെ വിശദീകരണത്തോട് താരം പ്രതികരിച്ചു. തങ്ങളുടെ സന്ദർശനത്തെ കുറിച്ച് പൊലീസിനെ അറിയിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. തന്നെ മറ്റുള്ളവർ തിരിച്ചറിയാതിരിക്കാനാണ് മാസ്ക് ധരിച്ചെത്തിയതെന്നും നമിത പറഞ്ഞു. ക്ഷേത്ര ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി പികെ ശേഖർ ബാബു തയ്യാറാകണമെന്നാവശ്യപ്പെട്ടു.
Actress #Namitha alleged Madurai Meenakshi Amman Temple official restricted her entry into the temple for darshan & asked her to furnish proof of being a Hindu.
She was asked to put Kungumam in her forehead before allowing her to dharshan the deity.@xpresstn @NewIndianXpress pic.twitter.com/dKY1CSu8G0
— S Mannar Mannan (@mannar_mannan) August 26, 2024















