പാട്ന: 95 ശതമാനം ഹിന്ദുക്കളുള്ള ഗ്രാമത്തിന്മേൽ അവകാശവാദവുമായി സുന്നി വഫഖ് ബോർഡ് രംഗത്തെത്തി .30 ദിവസത്തിനുള്ളിൽ ഗ്രാമം വിട്ട് പോകണം എന്നാണ് ജനങ്ങളോട് വഖഫ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത് . ബീഹാറിലെ പാട്നയോടു ചേർന്നുള്ള ഫതുഹയിലെ ഗോവിന്ദ് പൂർ ഗ്രാമത്തിനു മേലാണ് സുന്നി വഖഫ് ബോർഡ് ഇപ്പോൾ കണ്ണ് വെച്ചിരിക്കുന്നത്. ഇവിടെ വീട് നിർമിച്ച് താമസിക്കുന്നവർക്ക് കഴിഞ്ഞ കുറേ വർഷങ്ങളായി ഇവർ തുടർച്ചയായി നോട്ടീസ് നൽകുന്നുണ്ട്.
ഈ ഭൂമി വഖഫ് ബോർഡിൻ്റേതാണെന്നും 30 ദിവസത്തിനകം ഒഴിയണമെന്നുമാണ് ഇപ്പോഴത്തെ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വഖഫ് ബോർഡിന്റേതായി ഈ വിവരങ്ങൾ കാണിച്ചു കൊണ്ട് ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. അത് ഇപ്പോഴും നിലവിലുണ്ട്. ദുരിതബാധിതർ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും വേണ്ടത്ര ആശ്വാസം ലഭിച്ചില്ല. തുടർന്ന് ഇരകൾ പാട്ന ഹൈക്കോടതിയെ സമീപിച്ചപ്പോൾ ഒരു തെളിവ് പോലും കോടതിയിൽ ഹാജരാക്കാൻ വഖഫ് ബോർഡിന് കഴിഞ്ഞില്ല. പാട്ന ഹൈക്കോടതിയിൽ നിന്ന് ഇരകൾക്ക് അടിയന്തര സഹായം ലഭിച്ചു. എന്നാൽ വഖഫ് ബോർഡിന് പരിധിയില്ലാത്ത അധികാരമുണ്ടെന്നത് ഗ്രാമീണരെ ഭയപ്പെടുത്തുന്നു. നാളെ എന്തും സംഭവിക്കാം എന്ന ഭീതിയിലാണ് ആ ഹിന്ദു ഗ്രാമം
തങ്ങളുടെ ഭൂമി എങ്ങനെയാണ് വഖഫ് വസ്തുവായത് എന്നതിന് തെളിവ് കാണിക്കാൻ വഖഫ് ബോർഡിനോട് ആവശ്യപ്പെട്ടതായി ഇരകളായ ആളുകൾ പറഞ്ഞു. എന്നാൽ അതിനു മറുപടിയായി ഒന്നും വ്യക്തമല്ലാത്ത ഉറുദുവിൽ എഴുതിയ ഒരു കടലാസ് കൊടുക്കുകയാണ് ബോർഡ് ചെയ്തത്. ഉറുദിവിലുള്ള ആ കടലാസ്സ് ഹിന്ദിയിലേക്ക് തർജ്ജമ ചെയ്താൽ കൊടുക്കാൻ പറ്റില്ല എന്നും അവർ തറപ്പിച്ചു പറഞ്ഞു. ഇതേത്തുടർന്നാണ് ഇരകൾ പട്‌ന ഹൈക്കോടതിയിലെത്തി. തുടർന്ന് നടത്തിയ വാദത്തിൽ ഭൂമി വഖഫ് ബോർഡിൻ്റേതാണെന്നതിന് ഒരു തെളിവ് പോലും കോടതിയിൽ ഹാജരാക്കാൻ വഖഫ് ബോർഡിന് കഴിഞ്ഞില്ല.
ഈ വിവാദങ്ങളുടെയെല്ലാം അടിസ്ഥാനം ഗ്രാമത്തിന്റെ പിൻഭാഗത്ത് നിർമ്മിച്ച ഈദ്ഗാഹാണ് എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. സ്വാതന്ത്ര്യാനന്തരം ഈ സ്ഥലം വഖഫ് ബോർഡിന് വിട്ടുനൽകിയെന്നും ഇവിടെ ശ്മശാനം നിർമിക്കുമെന്നും ഈദ്ഗാഹിന്റെ സംരക്ഷണം വഹിക്കുന്ന ഫതുഹ വഖഫ് ബോർഡ് സെക്രട്ടറി മുഹമ്മദ് ഹാഷിം അവകാശപ്പെടുന്നു.
‘ഇത് വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയമാണ്. ഇക്കാര്യത്തിൽ എന്ത് നടപടി വേണമെങ്കിലും ബോർഡ് സ്വീകരിക്കും, എന്നാൽ ഫതുഹയിലെ ജനങ്ങൾ ഭയപ്പെടേണ്ടതില്ല. വഖഫ് ബോർഡ് ആരുടെയും ഭൂമിയും വസ്തുവകകളും നിർബന്ധിച്ച് കൈവശപ്പെടുത്തുന്നില്ല. ഞങ്ങൾ ആരോടും അനീതി ചെയ്യുന്നില്ല”.ബിഹാർ ഷിയ വഖഫ് ബോർഡ് ചെയർമാൻ അഫ്‌സൽ അബ്ബാസ് ഈ വിഷയത്തിൽ ഒരു വാർത്താ ചാനലിനോട് പറഞ്ഞു.
നേരത്തെ തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിലും ഗുജറാത്തിലെ ദ്വാരകയിലും സമാനമായ രീതിയിൽ ഹിന്ദു ഗ്രാമങ്ങളുടെ മേൽ സുന്നി വഖഫ് ബോർഡ് അതിക്രമം നടത്തിയിരുന്നു.
വഖഫ് ബോർഡിന്റെ പരിധിയില്ലാത്ത അധികാരങ്ങൾ തടയാനും വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഇല്ലാതാക്കാനും കേന്ദ്രസർക്കാർ കൊണ്ട് വരുന്ന വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ചര്ച്ചകൾ തുടരുമ്പോഴാണ് ഈ സംഭവവികാസം.















