വിഴിഞ്ഞം: ലോകത്തിലെ മുൻനിര ഷിപ്പിങ് കമ്പനിയുടെ കൂറ്റൻ കണ്ടെയ്നർ കപ്പൽ’ എംഎസ്‌സി ഡയാല’ വിഴിഞ്ഞത്തേക്ക് എത്തിച്ചേരും.
രാജ്യാന്തര തുറമുഖത്തേക്ക് ഒരാഴ്ചയ്‌ക്കുള്ളിലാണ് കൂറ്റൻ കണ്ടെയ്നർ കപ്പൽ എംഎസ്‌സി ഡയാല അടുക്കുന്നത്.
ലോകത്തിലെ മുൻനിര ഷിപ്പിങ് കമ്പനിയാണ് എംഎസ്‌സി. ഇവർ ആദ്യമായാണ് വിഴിഞ്ഞത്തേക്ക് കപ്പൽ അടുപ്പിക്കുന്നത്.
നിലവിലെ അറിവനുസരിച്ച് പടിഞ്ഞാറൻ ആഫ്രിക്കയിലെ ലോ എന്ന തുറമുഖത്തു നിന്നാണ് കപ്പൽ എത്തുന്നത്. അവിടെ പുറപ്പെട്ടാൽ മുബൈയിലെ നവഷേവ തുറമുഖമാണ് അടുത്ത ലക്ഷ്യമായി കാണിച്ചിരിക്കുന്നത്. എങ്കിലും യാത്രാ മധ്യേയോ മടങ്ങുമ്പോഴോ വിഴിഞ്ഞത്ത് അടുക്കും എന്നാണ് സൂചന. ഇതിനൊപ്പം ഫീഡൽ കപ്പലുകളും എത്തുമെന്നും പറയുന്നു.















