ഒടുവിൽ ആശ്വാസവാർത്ത; വിഴിഞ്ഞത്ത് നിന്നും കാണാതായ മത്സ്യത്തൊഴിലാളികളും സുരക്ഷിതർ; ഉച്ചയോടെ തിരിച്ചെത്തും
തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് നിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോയി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെയും സുരക്ഷിതരായി കണ്ടെത്തി. ഇവരെ ഉച്ചയ്ക്ക് ഏകദേശം 1.30ഓടെ വിഴിഞ്ഞം തീരത്തെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ...
























