ചലച്ചിത്ര മേഖലയിലെ സംഭവവികാസങ്ങളിൽ പ്രതികരണവുമായി നടി മാലാ പാർവതി. ഇതാെരു സ്വാതന്ത്ര്യ സമരമാണെന്നും പാർവതി തിരുവോത്തിന്റെ കാലഘട്ടത്തിൽ ജീവിച്ചിരിക്കാനായത് അഭിമാനമാണെന്നും മാലാ പാർവതി സോഷ്യൽ മീഡിയയിൽ കുറിച്ചു. നീതി നടപ്പാവണം അന്വേഷണമാണ് അതിനുള്ള വഴിയെന്നും അവർ നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇതൊരു സ്വാതന്ത്ര്യ സമരം പോലെയാണ് എനിക്ക് തോന്നുന്നത്. ITS NOW OR NEVER. പാർവതി തിരുവോത്തിന്റെ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്നത് തന്നെ വലിയ അഭിമാനമാണ്. എന്തൊരു വിഷൻ ഉള്ള സ്ത്രീയാണ്. പുതിയൊരു ലോകം സൃഷ്ടിക്കുന്നതിനെ കുറിച്ചാണ് അവർ ചിന്തിക്കുന്നത്.—എന്നായിരുന്നു മാലപാർവതിയുടെ വാക്കുകൾ.
അതേസമയം അമ്മ സംഘടനയുടെ ഭരണസമിതി കൂട്ടമായി രാജിപ്രഖ്യാപിച്ചു. ഭാരവാഹികൾ ആരോപണ നിഴലിലായതോടെയാണ് ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് പ്രസിഡന്റ് അടക്കമുള്ള എക്സിക്യൂട്ടീവ് അംഗങ്ങൾ രാജിവച്ചത്.